എബ്രിഡ് ഷൈന്റെ സ്പോട്സ് ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ! ചെയ്യേണ്ടത് ഇത്രമാത്രം...
നാലാമത്തെ ചിത്രവും സ്പോർട്സ് പശ്ചാത്തലത്തിൽ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
സംവിധായകൻ എബ്രിഡ് ഷൈൻ തൊടുന്നതെല്ലാം പൊന്നാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളായ 1983, ആക്ഷൻ ഹീറോ ബിജു, അവസാനം പുറത്തിറങ്ങിയ പൂമരം എന്നിവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത തന്റെ സിനിമ ജീതത്തിലെ നാലാം ചിത്രത്തിനു വേണ്ടിയുളള തയ്യാറെടുപ്പിലാണ് സംവിധായകൻ. നിവിൻ പോളിയെ നായകനാക്കി സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 1983. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ നാലാം ചിത്രവും സ്പോർട്സ് പശ്ചാത്തലത്തിൽ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകിയാണ് നാലാമത്തെ ചിത്രം ഒരുങ്ങുന്നത്. അതിനായി പുതുമുഖങ്ങളെ തേടി കാസ്റ്റിങ്ങ് കോളുമായി സംവിധായകൻ രംഗത്തെത്തിയിട്ടുണ്ട്. 18 നും 40 ഇടയില്‍ പ്രായമുള്ള സ്ത്രീകളേയും പുരുഷന്മാരേയുമണ് ചിത്രത്തിനായി പരിഗണിക്കുന്നത്. അഭിനയിക്കാൻ താൽപര്യമുള്ളവർ തങ്ങളുടെ ഫോട്ടോഗ്രാഫുകൾ audition.actormale@ gmail.com( പുരുഷന്മാർ)[email protected]( സ്ത്രീകൾ) എന്നീ മെയിൽ ഐഡിയിലേയ്കക് അയക്കുക. ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി മെയ് 20 2018.

കാളിദാസ ജയറാം നായികനായി എത്തിയ പൂമരം എന്ന ചിത്രമാണ് എബ്രിഡ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. അതിലെ നായിക നിത പിള്ളയാണ് അടുത്ത ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിലെ മറ്റു താരങ്ങളെുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications











