»   » പൂമരത്തിലൂടെ കാളിദാസനൊപ്പം സിനിമയിലേക്ക് അരങ്ങേറുന്ന അര്‍ച്ചന അനീഷ് കുമാറിനെ അറിയാം

പൂമരത്തിലൂടെ കാളിദാസനൊപ്പം സിനിമയിലേക്ക് അരങ്ങേറുന്ന അര്‍ച്ചന അനീഷ് കുമാറിനെ അറിയാം

Posted By: Nihara
Subscribe to Filmibeat Malayalam

യുവജനോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അര്‍ച്ചിത അനീഷ് കുമാര്‍ സിനിമയിലേക്ക്. മലയാള സിനിമയില്‍ പുത്തന്‍ താരോദയമായി അരങ്ങേറുകയാണ് ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ അര്‍ച്ചിത. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തില്‍ കാളിദാസനൊപ്പമാണ് അര്‍ച്ചിത അഭിനയിക്കുന്നത്. റിലീസിങ്ങിനു മുന്‍പു തന്നെ ഏറെ ശ്രദ്ധേയമായിരുന്നു പുമരത്തിലെ പാട്ട്. അതു കൊണ്ടു തന്നെ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്.

പരസ്യ സംവിധായകനും ഫോട്ടോഗ്രാഫറുമായ എബ്രിഡ് ഷൈന്‍ 2014 ലാണ് 1984 ലൂടെ സിനിമയിലേക്കെത്തിയത്. പിന്നീട് 2016 ല്‍ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ഈ സംവിധായകന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മുന്‍പ് ചെയ്ത രണ്ടു ചിത്രങ്ങളിലും നിവിന്‍ പോളിയായിരുന്നു നായകന്‍. ക്യാംപസ് പശ്ചാത്തലത്തിലുള്ള പൂമരത്തില്‍ കാളിദാസ് ജയറാമാണ് നായകന്‍. ബാലതാരമായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കാളിദാസന്റെ നായക പ്രവേശനത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ബാലതാരത്തില്‍ നിന്നും നായകനിലേക്ക്

സിനിമയിലെത്തുന്നതിനു മുന്‍പേ തന്നെ സെലിബ്രിറ്റ് ആയതാണ് കാളിദാസന്‍. ജയറാം പാര്‍വതി ദമ്പതികളുടെ മൂത്ത പുത്രന്‍ പിന്നീട് ബാലതാരമായി നമ്മളെ വിസ്മയിപ്പിച്ചു. കേവലം രണ്ടു സിനിമകള്‍ക്ക് ശേഷം താരം അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോഴിതാ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് കാളിദാസന്‍.

റിലീസിനു മുന്‍പേ വൈറലായി പൂമരം ഗാനം

സിനിമയ്ക്കു മുന്‍പേ ഗാനം പുറത്തിറങ്ങുന്ന പതിവുണ്ട് സിനിമയില്‍. ഓഡിയോ റിലീസ് ഗംഭീര ചടങ്ങായാണ് പലപ്പോഴും നടത്താറുള്ളത്. അതിനാല്‍ത്തന്നെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. പൂമരത്തിലെ ഞാനും ഞാനുമെന്റാളും ഗാനവും അത്തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതാണ്.

അരങ്ങേറ്റം കാളിദാസനൊപ്പം

അര്‍ച്ചിതയുടെ റോളിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. യൂത്ത് ഫെസ്റ്റിവല്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്യാന്‍ കാരണമായതും അത്തരമൊരു വേദിയാണെന്നാണ് അര്‍ച്ചിത പറയുന്നത്. തൊടുപുഴയില്‍ നടന്ന യൂത്ത് ഫെസ്റ്റിവലില്‍ നിന്നാണ് അര്‍ച്ചിതയെ സംവിധായകന്‍ കണ്ടെത്തിയത്.

കോമ്പിനേഷന്‍ സീനുകളില്ലായിരുന്നു

കാളിദാസനുമായി കോമ്പിനേഷന്‍ സീനുകളില്ലായിരുന്നുവെന്ന് ഇംഗലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചിത പറഞ്ഞു. പെട്ടെന്ന തന്നെ സുഹൃത്തുക്കളാവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. കാളിദാസിന്റെ അഭിനയത്തില്‍ താന്‍ ഇംപ്‌സ്ഡ് ആയെന്നും അഭിനേത്രി പറഞ്ഞു.

English summary
Archita Anish Kumar is a known name in campus youth festival circuits. The classical dancer from St. Teresa's College, has the rare distinction of winning the kalathilakam title for four consecutive years in university fests. Now, Archita is all set to add another feather to her crown, she is debuting in Mollywood as an actress, with a plum role in Abrid Shine's upcoming movie Poomaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X