പൂമരത്തിന് പിന്നാലെ എബ്രിഡ് ഷൈനിന്റെ പുതിയ സിനിമ! 'കുങ്ഫു മാസ്റ്റര്‍' തിയ്യേറ്ററുകളിലേക്ക്
സംവിധാനം ചെയ്ത മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ ആളാണ് എബ്രിഡ് ഷൈന്‍. നിവിന്‍ പോളിയെ നായകനാക്കിയുളള 1983യിലൂടെ തുടക്കമിട്ട സംവിധായകന്‍ പിന്നീട് ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ മികച്ച സിനിമകളും ഒരുക്കി. മൂന്ന് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറാനും എബ്രിഡ് ഷൈന് സാധിച്ചു. ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍. പൂമരത്തിന് പിന്നാലെ സംവിധാനം ചെയ്ത സിനിമയ്ക്ക് കുങ്ഫു മാസ്റ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നത്,

ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പൂമരത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നീതു പിളള പുതിയ ചിത്രത്തിലും മുഖ്യ വേഷത്തിലെത്തുന്നു. പുതുമുഖം ജിജി സക്കറിയ ആണ് നായകന്‍, ഫിസ്റ്റ് ഫൈറ്റ് രീതിയിലുളള സിനിമയാണിതെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിമാലയത്തിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് നിര്‍മ്മാണം. മുന്‍ ചിത്രങ്ങള്‍ തന്റെ തന്നെ അനുഭവങ്ങളില്‍ നിന്നും കാഴ്ചകളില്‍ നിന്നും തയ്യാറാക്കിയതായിരുന്നു എങ്കില്‍ പുതിയ സിനിമ അതിനായി തന്നെ ഒരുക്കിയ പ്രമേയമാണെന്ന് സംവിധായകന്‍ പറഞ്ഞു. പരിചരണത്തിലും ആ വ്യത്യാസം കാണാമെന്ന് എബ്രിഡ് ഷൈന്‍ മനോരമയോട് പ്രതികരിച്ചു.


Click it and Unblock the Notifications











