»   » കാമ്പസ് ചിത്രവുമായി എബ്രിഡ് ഷൈന്‍, ഇത്തവണ നിവിന്‍ പോളി ഇല്ല!!

കാമ്പസ് ചിത്രവുമായി എബ്രിഡ് ഷൈന്‍, ഇത്തവണ നിവിന്‍ പോളി ഇല്ല!!

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി 1983 എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് എബ്രിഡ് ഷൈന്‍ സിനിമാ സംവിധാന രംഗത്തെത്തുന്നത്. ചിത്രം മികച്ച വിജയം നേടി.

അതിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമെടുത്തു. അതും മികച്ച വിജയം. ഇപ്പോള്‍ എബ്രിഡ് തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്. ഈ ചിത്രത്തില്‍ നിവിന്‍ പോളി ഉണ്ടാവില്ല!

 abrid-shine

കാമ്പസ് ജീവിതത്തെ പശ്ചാത്തലമാക്കിയാണ് എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രം. സിനിമയിലെ ഭൂരിഭാഗം നടീ-നടന്മാരും പുതുമുഖങ്ങളായിരിക്കും എന്ന് എബ്രിഡ് പറഞ്ഞു.

ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് എബ്രിഡ് ഷൈന്‍. അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ സാധിയ്ക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

English summary
Abrid Shine is on a high! After his debut directorial '1983' fetched him the State Award, the filmmaker's 'Action Hero Biju' had recently completed 100 days in theatres. Now, the director is gearing up for his next which will have a host of newcomers as part of the cast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam