»   » ജോണി വാക്കറില്‍ തുടങ്ങിയ ബന്ധം, മമ്മൂട്ടിയുമായുള്ള 25 വര്‍ഷത്തെ സൗഹൃദം ഓര്‍ത്ത് അബു സലീം

ജോണി വാക്കറില്‍ തുടങ്ങിയ ബന്ധം, മമ്മൂട്ടിയുമായുള്ള 25 വര്‍ഷത്തെ സൗഹൃദം ഓര്‍ത്ത് അബു സലീം

Written By:
Subscribe to Filmibeat Malayalam

വില്ലത്തരമുള്ള കഥാപാത്രങ്ങളിലൂടെയാണ് അബു സലീമിനെ പ്രേക്ഷകര്‍ക്ക് പരിചയം. തുടക്കകാലം മുതല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ കരുത്തുള്ള വില്ലന്‍ വേഷങ്ങള്‍ ചെയ്ത അബു സലീം ഇപ്പോള്‍ ചില ഹാസ്യ കഥാപാത്രങ്ങളും സഹനടന്‍ വേഷങ്ങളും ചെയ്യുന്നുണ്ട്.

25 വര്‍ഷക്കാലത്തോളമായി മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഓര്‍ക്കുകയാണ് ഇപ്പോള്‍ അബു സലീം. 1991 ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം നിന്നെടുത്ത ഒരു ഫോട്ടോയ്ക്കും, 2016 ല്‍ എടുത്ത ഒരു ഫോട്ടോയും ചേര്‍ത്തുവച്ചുകൊണ്ട് അബു സലീം തന്റെ ഫേസ്ബുക്കിലിട്ട ഫോട്ടോയാണിത്.

 abu-salim-mammootty

ജോണിവാക്കര്‍ എന്ന ചിത്രം മുതലാണ് മമ്മൂട്ടിയും അബു സലീമും തമ്മിലുള്ള സൗഹൃദം ആരംഭിയ്ക്കുന്നത്. അവിടെ നിന്നിങ്ങോട്ട് ബാസ്‌കര്‍ ദ റാസ്‌ക്കല്‍ വരെ ഒത്തിരി ചിത്രങ്ങളില്‍ അബു സലിം മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ത്ത ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അബു സലീം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്തായാലും മമ്മൂട്ടിയുമായുള്ള അബു സലീമിന്റെ ബന്ധം ഈ ചിത്രങ്ങളിലൂടെ കാണാം, നോക്കൂ...

-
-
-
-
-
-
-
-
-
English summary
Abu Salim, who has essayed a lot of negative characters on-screen, has managed to forge friendships with some of the most popular faces of Mollywood, Abu recently posted his pictures with actor Mammootty on his social networking page, which were taken during the initial days of his career alongside another recent picture taken.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam