പി സുശീലയ്ക്ക് ആദരവുമായി 21 ഗായകരുടെ ഗാനോപഹാരം! വീഡിയോ പങ്കുവെച്ച് ശ്വേതാ മോഹന്‍
നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ ഗായികയാണ് പി സുശീല. സൂശീലാമ്മ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഗായികയുടെ പാട്ടുകള്‍ ഇന്നും സംഗീതാസ്വാദകരുടെ മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദി, ബംഗാളി,ഒറിയ, സംസ്‌കൃതം, തുളു, ബഡഗ തുടങ്ങിയ ഭാഷകളിലും അവര്‍ പാടിയിരുന്നു. 1000ത്തിലധികം പാട്ടുകളാണ് പി സുശീല മലയാളത്തില്‍ പാടിയിരുന്നത്.

പ്രിയ ഗായികയുടെ 84ാം പിറന്നാള്‍ ദിനത്തില്‍ ഇരുപത്തിയൊന്ന് ഗായകര്‍ ചേര്‍ന്ന് ഒരുക്കിയ സ്‌നേഹോപഹാരം ശ്രദ്ധേയമായി മാറിയിരുന്നു. ഗായിക ശ്വേതാ മോഹനും സംഘവുമാണ് പി സൂശീലയുടെ നാല് തമിഴ് പാട്ടുകള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള അക്കപ്പെല്ല രൂപത്തില്‍ ഗാനോപഹാരം ഒരുക്കിയിരിക്കുന്നത്.
പിന്നണി ഗാന രംഗത്ത് അവര്‍ 65വര്ഷം പൂര്‍ത്തികരീച്ചതിന്റെ ഭാഗമായികൊണ്ടു കൂടിയാണ് ഈ ആദരം. സുജാത മോഹന്‍, ഉണ്ണികൃഷ്ണന്‍, അനുരാധ ശ്രീറാം, വിജയ് യേശുദാസ്, ബെന്നി ദയാല്‍, ഹരിചരണ്‍, നരേഷ് അയ്യര്‍, ശ്രീനിവാസ് തുടങ്ങിയ പ്രമുഖ ഗായകരും ഗാനോപഹാരത്തിന്റെ ഭാഗമായിട്ടുണ്ട്. ശ്വേതാ മോഹന്‍ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











