»   » ബിജു മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെ അപകടം

ബിജു മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിങിനിടെ അപകടം

Posted By:
Subscribe to Filmibeat Malayalam

ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെ അപകടം. ചിത്രീകരണത്തിനിടെ മതിലടിഞ്ഞ് വീണാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍കളായ 11 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം.

തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന രക്ഷാധികാരി ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

ബിജു മേനോന്‍ ചിത്രം

ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗ്രാമത്തിലേക്ക് നഗരവത്കരണം കടന്ന് വരുന്നതോടെ ഉണ്ടാകുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധാനം

രഞ്ജന്‍ പ്രമോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സ്വര്‍ണ്ണ കടുവ

സ്വര്‍ണ്ണ കടുവ എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്വര്‍ണ്ണ കടുവ. ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിലീസ്

ഒക്ടോബര്‍ 28ന് സ്വര്‍ണ്ണ കടുവ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Accident Biju Menon film shooting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam