»   » മമ്മൂട്ടി മോഹന്‍ലാലിന്റെ മുഖത്ത് ആഞ്ഞടിച്ചു, ആശ്വസിപ്പിക്കാന്‍ വന്ന മമ്മൂട്ടിയോട് ലാല്‍ പറഞ്ഞത്

മമ്മൂട്ടി മോഹന്‍ലാലിന്റെ മുഖത്ത് ആഞ്ഞടിച്ചു, ആശ്വസിപ്പിക്കാന്‍ വന്ന മമ്മൂട്ടിയോട് ലാല്‍ പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ന് പറയുമ്പോള്‍, മോഹന്‍ലാല്‍ വില്ലനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്ത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി ശ്രദ്ധിക്കപ്പെട്ട ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമായിരുന്നു ഹിമവാഹിനി.

ആക്രമണത്തിനിരയായ നടി യുകെയില്‍, കൂടെ മഞ്ജു വാര്യരും; മോഹന്‍ലാല്‍ പിന്മാറിയതെന്തിന്?

മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ വില്ലനായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന പിജി വിശ്വംബരന്‍ ചിത്രമെന്ന പ്രത്യേകതയും ഹിമവാഹിനിക്കുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സംഘട്ടനമുണ്ട്. ലാലിനെയും മമ്മൂട്ടിയെയും നന്നായി പരിശീലിപ്പിയ്ക്കാന്‍ പിജി വിശ്വംബരന്‍ സ്റ്റണ്ട് മാസ്റ്ററെ ഏല്‍പിച്ചിരുന്നു.

mohanlal-mammootty

സ്റ്റണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് എന്ന പോലെ അന്നും മോഹന്‍ലാലിന് ആവേശമായിരുന്നു. മമ്മൂട്ടി പ്രാക്ടീസ് കഴിഞ്ഞ് പോയാലും മോഹന്‍ലാല്‍ സ്റ്റണ്ട് മാസ്റ്ററെ വിളിച്ചിരുത്തി നൂറായിരം സംശയങ്ങള്‍ ചോദിക്കും.

ഒടുവില്‍ മമ്മൂട്ടിയും മോഹന്‍ലാലും സംഘട്ടനം ചെയ്യുന്ന രംഗം ചിത്രീകരിയ്ക്കുന്ന ദിവസമെത്തി. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടി ആഞ്ഞടിച്ചു.. അത് മോഹന്‍ലാലിന്റെ മുഖത്ത് കൊള്ളുകയും ചെയ്തു. ഒരുനിമിഷം തരിച്ചു പോയ മമ്മൂട്ടി ആശ്വസിപ്പിക്കാനായി ലാലിന്റെ അടുത്ത് ചെന്നപ്പോള്‍ നടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, 'സാരമില്ല, എനിക്കൊന്നും പറ്റിയിട്ടില്ല. നിങ്ങള്‍ക്ക് പ്രാക്ടീസ് കുറഞ്ഞത് കൊണ്ട് സംഭവിച്ചതാണ്' എന്ന്‌.

English summary
Accident Occurred When Mammootty Fight With Mohanlal On Shooting Location

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X