അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കർ!! സ്ഥിരീകരിച്ച് സാക്ഷികൾ, നിർണ്ണായക മൊഴി ആ കാർ ഡ്രൈവറിന്റേത്
അഞ്ച് പേരുടെ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വയിലിസ്റ്റ് ബാലഭാസ്കറുടെ മരണം മറ്റൊരു വഴിത്തിരിവിലേയ്ക്ക്. തൃശ്ശൂരിൽ നിന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് വരുന്നവഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മകൾ തേജ്വിസിനി മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ് ബാലയേയും ഭാര്യ ലക്ഷ്മിയേയും ഡ്രൈവർ അർജുനേയും അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഒക്ടോബർ 2 ന് പുലർച്ചെ ബാലഭാസ്കർ മരണപ്പെടുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ ലക്ഷ്മി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബാലഭാസ്കതറിന്റെ അച്ഛനും അമ്മയും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയ്ക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. കേസിൽ സമഗ്രമായ അന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടിരുന്നു. അപകടം സംഭവിച്ചപ്പോൾ കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് സാക്ഷി മൊഴി. അഞ്ച് പേരുടെ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അഞ്ച് പേരുടെ മൊഴി
അപകടം സംഭവിച്ചപ്പോൾ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നെന്ന് സാക്ഷി മൊഴി. അഞ്ച് പേരുടെ മൊഴിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരും സ്ഥലത്ത് ഉണ്ടായിരുന്നവരുടേയും മൊഴികളാണിത്. ഡ്രൈവിങ് സീററിൽ നിന്നാണ് ബാലഭാസ്കറിനെ പുറത്തെടുത്തതെന്നും ഇവർ പറയുന്നുണ്ട്.

കാർ ഡ്രൈവറിന്റെ മൊഴി
കേസിൽ വ്യക്തയ്ക്ക് വേണ്ടി ചില മൊഴികൾ കൂടി എടുക്കേണ്ടി വരുമെന്ന് പോലീസിന്റെ പ്രതീക്ഷ. അപകടം നടന്നതിന്റെ സമീപത്തുള്ള വീട്ടുകാരുടേയും പിന്നിൽ നിന്ന് വന്ന വാഹനങ്ങളിലുളളവരുടേയും മൊഴികൾ പോലീസ് ആരാഞ്ഞിരുന്നു. ഇവരുടെ മൊഴികകളും സാക്ഷി മൊഴിയ്ക്ക് സമാനമാണ്. കൂടാതെ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി എടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

പോസ്റ്റമോർട്ടം ചെയ്ത ഡോക്ടർമാർ
ബാലഭാസ്കറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ അപകട സ്ഥലം സന്ദർശിച്ചിരുന്നു. കൂടാതെ വാഹനവും ഫോറൻസിക് സംഘം പരിശോധിച്ചിട്ടുണ്ട്. ഇവർക്കേറ്റ പരിക്കുകളും അപകടം നടന്ന രീതിയും പരിശേധിച്ച് ഫോറൻസിക് സംഘം റിപ്പോർട്ട് നൽകും.

അർജുന്റെ മൊഴി ശരി
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്ന് അർജുൻ നേരത്തെ മൊഴി നൽകിയിരുന്നു. തൃശ്ശൂർ മുതൽ കൊല്ലം വരെ താനാണ് വാഹനമോടിച്ചതെന്നും എന്നാൽ കൊല്ലത്തെത്തി വിശ്രമിച്ച ശേഷ ബാലഭാസ്കറായിരുന്നു കാർ ഓടിച്ചിരുന്നതെന്നും അർജുൻ പോലീസിനോട് പറഞ്ഞു. എന്നാൽ അർജുന്റെ മൊഴിയ്ക്ക് വിപരീതമായിട്ടായിരുന്നു ഭാര്യ ലക്ഷ്മി പോലീസിനു മൊഴി നൽകിയത്.

ദൂരയാത്രകളിൽ വാഹനമോടിക്കില്ല
ദീർഘ ദൂരയാത്രകളിൽ ബാലഭാസ്കർ വാഹനം ഓടിക്കില്ലെന്ന് ലക്ഷ്മി പോലീസിനോട് പറഞ്ഞു.കൂടാതെ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ലക്ഷ്മി പറഞ്ഞു. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും മകളുമായിരുന്നു മുൻ സീറ്റിൽ ഇരുന്നതെന്നും ലക്ഷ്മി കൂട്ടിച്ചർത്തു.

മരണത്തിൽ സംശയം
മരണത്തിൽ പിന്നിലെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്കറിന്റെ പിതാവ് രംഗത്ത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതി നൽകിയിട്ടുണ്ട്.മൊഴിയിലെ വൈരുദ്ധ്യവും മറ്റും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.മൊഴിയിലെ വൈരുദ്ധ്യത്തിനെ കുറിച്ചും ഇദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റേയും പശ്ചാത്തലത്തിലായിരുന്നു പരാതി നൽകിയത്.


Click it and Unblock the Notifications











