മോഹന്‍ലാല്‍ മരണംവരെ അഭിനയിക്കുമെന്ന് ജാതകത്തിലുണ്ട്

By Aswathi

മൂന്ന് പതിറ്റാണ്ടുകളായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ പ്രമുഖനടന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ പത്തിലൊന്നായി മോഹന്‍ലാല്‍ എന്നുമുണ്ട്. അഭിനയിക്കാന്‍ വേണ്ടി ജനിച്ചതാണ് മോഹന്‍ലാല്‍ എന്ന് പല ചിത്രങ്ങളും കണ്ടപ്പോള്‍ മലയാളി പ്രേക്ഷകര്‍ സമ്മതിച്ചതാണ്.

മോഹന്‍ലാല്‍ അഭിനയിക്കാന്‍ വേണ്ടി ജനിച്ചതാണെങ്കില്‍, തീര്‍ച്ചയായും മരണം വരെ അദ്ദേഹം അഭിനയിക്കും. ഇത് പ്രേക്ഷകരാരും പറഞ്ഞതല്ല, മോഹന്‍ലാലിന്റെ ജാതകത്തിലുള്ളതാണത്രെ. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്‍ മോഹന്‍ലാലിനെകുറിച്ച് പറയുകയുണ്ടായി. പ്രിയന്റെ വാക്കുകള്‍ ഇപ്രകാരമാണ്;

mohanlal

എന്റെ സിനിമയെ കുറിച്ച് അച്ഛന്‍ (സോമന്‍ നായര്‍) ഒരിക്കലും അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളെ കുറിച്ച്‌പോലും ഒരക്ഷരം പറഞ്ഞിട്ടില്ല. പക്ഷെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയും.

ജഗതിയെയും ജഗദീഷിനെയും മോഹന്‍ലാലിനെയും വലിയ ഇഷ്ടമായിരുന്നു. മോഹന്‍ലാലിനോട് പൈസസൂക്ഷിക്കാന്‍ ഉപദേശിക്കണമെന്ന് എന്നോട് പറയുമായിരുന്നു. ജാതകപ്രകാരം മോഹന്‍ലാല്‍ മരണം വരെയും അഭിനയിച്ചു തന്നെ ജീവിതം തുടരുമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X