രാധിക ആപ്‌തേ എന്തുകൊണ്ട് ഫഹദിനൊപ്പം അഭിനയിച്ചു?
ഹരം എന്ന മലയാള സിനിമയിലൂടെ മലയാളത്തിന് ഒരു തെന്നിന്ത്യന്‍ നടിയെ കൂടെ ലഭിച്ചിരിക്കുകയാണ്, രാധിക ആപ്‌തേ. ഹരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം വന്നപ്പോള്‍ താന്‍ സിനിമ തിരഞ്ഞെടുക്കാനുള്ള ഒരു കാരണം ഫഹദ് ഫാസില്‍ ആണ് നായകനെന്നതുകൊണ്ടാണെന്ന് രാധിക പറയുന്നു.
ഫഹദ് ഫാസിലിനൊപ്പമുള്ള അഭിനയം വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു എന്ന് രാധിക ആപ്‌തേ പറഞ്ഞു. ഒരേ പ്രായത്തിലുള്ളവര്‍ക്കൊപ്പമുള്ള അഭിനയം നമ്മളെ ജോലി എളുപ്പത്തിലാക്കും. കൂടുതല്‍ റിലാക്‌സ് അനുഭവപ്പെടുമെന്നാണ് താരത്തിന്റെ അഭിപ്രായം.

ഫഹദ് ഒരു പക്വതയുള്ള നടനാണ്. വലിയൊരു നടനാണ് താനെന്ന അഹങ്കാരമൊന്നും ഫഹദ് ഫാസിലിനില്ല. സെറ്റില്‍ ഞങ്ങള്‍ തമ്മില്‍ എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കുമായിരുന്നു- രാധിക ആപ്‌തേ പറഞ്ഞു.
വിനോദ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം സിറ്റിയില്‍ ജീവിക്കുന്ന രണ്ട് നവദമ്പതികളുടെ കഥയാണ് പറയുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷമാണ് രാധികയ്ക്ക്. തന്നെ സംബന്ധിച്ച് പുതുമയുള്ള കഥയാണ് ഹരം. ഹിന്ദിയിലും ഇംഗ്ലീഷിലും രാധിയ്ക്ക് പുതിയ രണ്ട് റിലീസുകളുണ്ട്. മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് താരം പറഞ്ഞു.


Click it and Unblock the Notifications











