»   »  തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

Written By:
Subscribe to Filmibeat Malayalam

റിയലിസ്റ്റിക് കഥ എന്ന ലാബലോടെയാണ് ആക്ഷന്‍ ഹീറോ ബിജു തിയേറ്ററുകളിലെത്തിയത്. ഭരത് ഗോപി ഐപിഎസിനെയും ബല്‍റാമിനെയുമൊക്കെ കണ്ട പ്രേക്ഷകര്‍ക്ക് ബിജു ഒരു പുതിയ അനുഭവമാണ്. ആ മാറ്റം പെട്ടന്ന് ദഹിക്കാന്‍ കഴിയാത്തതാണ് ചിലരുടെ പ്രശ്‌നം.

സാധാരണക്കാരന് കണ്ടിരിക്കാവുന്ന മികച്ച ചിത്രം തന്നെയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന അഭിപ്രായത്തെ ശരിവച്ചുകൊണ്ടാണ് ചിത്രത്തിന്റെ കലക്ഷന്‍. നെഗറ്റീവ് റിവ്യുകളൊന്നും തന്നെ അഞ്ച് ദിവസത്തെ ചിത്രത്തിന്റെ പ്രദര്‍ശനത്തെയോ ബോക്‌സോഫീസ് കളക്ഷനെയോ ബാധിച്ചിട്ടില്ല.

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

ഇതുവരെ കണ്ടു ശീലിച്ച പൊലീസ് കഥകളില്‍ നിന്ന് വേറിട്ടൊരു അനുഭവം നല്‍കിയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം തിയേറ്ററിലെത്തിയിരിക്കുന്നത്. അവതരണ മികവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നിവിന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

നിവിന്റെ മുന്‍ ചിത്രങ്ങളെ പരിഗണിച്ചതുകൊണ്ട് തന്നെ ആദ്യ ദിവസം ആക്ഷന്‍ ഹീറോ ബിജുവിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ലോഹത്തിന്റെ റെക്കോഡ് തകര്‍ക്കുമെന്ന് വരെ കേട്ടു. എന്നാല്‍ അത്രയ്‌ക്കൊന്നുമില്ലെങ്കിലും 1.59 കോടി രൂപ ആദ്യ ദിവസം ചിത്രം വാരി.

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല ബിജു. 4.38 കോടി രൂപ അഞ്ച് ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിക്കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

നിവിന്‍ പോളിയുടെ കേരളം കടന്നുള്ള ആരാധകരുടെ കണക്കും എടുക്കണം. പ്രേമത്തിന്റെ ഹിറ്റിന് ശേഷം തമിഴ് നാട്ടില്‍ നടന് വലിയൊരു ആരാധക കൂട്ടമുണ്ട്. ഇവിടെ സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിയ്ക്കുമ്പോള്‍ തമിഴ് നാട്ടില്‍ ചിത്രം വിജയരമായി പ്രദര്‍ശനം തുടരുകയാണ്.

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

ആദ്യ ദിവസം ആക്ഷന്‍ ഹീറോ ബിജു തമിഴ് നാട്ടില്‍ നിന്നും നേടിയത് 18.63 ലക്ഷം രൂപയാണ്. ഒരു മലയാള ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിവസം നേടുന്ന റെക്കോഡ് കളക്ഷനാണ് ഇത്.

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

ജൂനിയര്‍ പോളിയുടെ ബാനറില്‍ നിവിന്‍ പോളി ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. എല്‍ജെ ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്

തമിഴ്‌നാട്ടില്‍ നിവിന്‍ തരംഗം; സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബിജുവിന് റെക്കോഡ് കളക്ഷന്‍

എന്ത് തന്നെയായാലും ആദ്യ നിര്‍മാണ സംരംഭം നിവിന്‍ പോളിയ്ക്ക് നഷ്ടക്കച്ചോടമാകില്ലെന്ന് ഉറപ്പിച്ച് പറയാം. രണ്ട് കോടി ചെലവില്‍ നിര്‍മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് നാല് കോടിയലധികം നേടിയിട്ടുണ്ടെങ്കില്‍ വരും ദിവസങ്ങളിലും അത് പ്രതീക്ഷിക്കാം.

English summary
Action Hero Biju: 5 days Gross collection all over Kerala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam