ദിലീപിന്റെ ആവശ്യം കോടതി തള്ളി! വിചാരണ ഇനിയും വൈകിപ്പിക്കില്ല, അന്ന് തന്നെ ആരംഭിക്കും
ദിലീപിന്റെ ഹര്‍ജി 21ന് വീണ്ടും പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീട്ടിക്കൊണ്ട് പോകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. നടൻ ദിലീപിന്റെ നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ നീട്ടിവെക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. 21 കേസ് വീണ്ടും പരിഗണിക്കും .

കഴിഞ്ഞ ദിവസം കേസിലെ തുടർനടപടികൾ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്റെ അടസ്ഥാനത്തിലാണ് കോടതി ഉത്തരവ് വന്നത്. തനിയ്ക്ക് ലഭിക്കേണ്ട ചില രേഖകൾ ഇനിയും ലഭിച്ചിട്ടില്ല എന്നു കാണിച്ചായിരുന്നു ദിലീപ് ഹർജി നൽകിയത്.
രാമലീല എന്ന ചിത്രത്തിനു ശേഷം ദീലീപ് വീണ്ടും വെള്ളിത്തരയിൽ എത്തുന്ന ചിത്രങ്ങളാണ് കമ്മാര സംഭവം,ഫ്രൊഫസര്‍ ഡിങ്കന്‍. ജയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുകയാണ്. കൂടാതെ ദീലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കമ്മാരസംഭവം. ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകപലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തു വിട്ടരുന്നു.


Click it and Unblock the Notifications