»   » കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മണി സ്വാമിയുടെ ചിത്രത്തിലൂടെയാണ് അബു സലിം സിനിമയില്‍ എത്തുന്നത്. വയനാട്ടുകാരനായ അബുവിന് ലക്കിന് കിട്ടിയതാണ് ചിത്രത്തിലെ വേഷം. വയനാട്ടില്‍ ചിത്രീകരണം നടക്കുന്ന സമയത്ത് ചിത്രത്തിലേക്ക് ഒരു വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ ആളെ അന്വേഷിക്കുമ്പോഴാണ് യഥാര്‍ത്ഥ പോലീസുകാരനായ അബുവിനെ ടീമീന് കിട്ടുന്നത്. അങ്ങനെ പോലീസുകാരന്‍ പോലീസുകാരനായി തന്നെ സിനിമയിലെത്തി.

വില്ലനായും സഹനടനായും അടുത്തിടെ കൊമേഡിയനായും ഒട്ടേറെ മലയാള സിനിമയില്‍ അഭിനയിച്ച അബുവിന്റെ പുതിയ ചിത്രം കസബയാണ്. ചിത്രത്തിലെ വില്ലനായ സമ്പത്തിന്റെ ടീമിലെ പഴനി എന്ന കഥാപാത്രമാണ് അബുവിന്. വീണ്ടുമൊരു മുഴുനീള വേഷം മമ്മൂട്ടി ചിത്രത്തില്‍ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അബു സലിം. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം അബു സലിം പങ്കു വച്ചതിങ്ങനെ.

കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

മമ്മൂട്ടിയുമായി 36 വര്‍ഷത്തെ പരിചയമുണ്ട്. എപ്പോഴും വിളിച്ച് സുഖാന്വേഷണങ്ങള്‍ നടത്താറുണ്ടെന്നും അബു സലിം പറയുന്നു.

കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

മമ്മൂട്ടിയുടെ സ്‌നേഹം താന്‍ അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്ന് പറയുന്നു. സ്‌നേഹം പുറത്ത് കാണിക്കാന്‍ കുറച്ച് മടി കാണിക്കുന്നയാളാണെങ്കിലും ഉള്ളില്‍ നമ്മളോട് എത്രമാത്രം സ്‌നേഹമുണ്ടന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

മമ്മൂട്ടി സെന്‍സിറ്റീവാണെന്നും അബു സലിം പറയുന്നു.

കാണുന്നത് പോലെയല്ല, മമ്മൂട്ടിയുടെ സ്‌നേഹം അനുഭവിച്ച് അറിഞ്ഞയാള്‍

ആരും അറിയാത്ത ഒരുപാട് ചികിത്സ സഹായങ്ങളും മമ്മൂട്ടി ചെയ്തിട്ടുണ്ട്.

English summary
Actor Abu Salim about Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam