ആ സ്ത്രീ സുഹൃത്താണ്, കൊല്ലുമെന്ന് പറഞ്ഞിട്ടില്ല, വ്യാജ ആരോപണങ്ങളാണ് അമ്പിളി ഉന്നയിക്കുന്നത്: ആദിത്യന്‍

By Midhun Raj

ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനെതിരെ അമ്പിളി ദേവി രംഗത്തെത്തിയത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവര്‍ വിവാഹ മോചനം ആവശ്യപ്പെടുകയാണെന്നും വെളിപ്പെടുത്തിയാണ് നടി എത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്പിളി ദേവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ ഗര്‍ഭിണിയായിരിക്കുന്ന കാലയളവ് തൊട്ട്, ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണെന്നും 13 വയസുളള ഒരു മകന്‌റെ അമ്മ കൂടിയാണ് ആ സ്ത്രീയെന്നും അമ്പിളി ദേവി പറഞ്ഞു.

ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍ , പുതിയ ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ മാര്‍ച്ചിലാണ് താനിത് അറിയുന്നതെന്നും അത് വെറുമൊരു സൗഹൃദമല്ല, ഒരാളില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വരുമ്പോള്‍ ആ ബന്ധത്തെ സൗഹൃദമെന്ന് വിളിക്കാന്‍ പറ്റില്ലല്ലോ എന്നും നടി പറഞ്ഞു. ഞാന്‍ വിവാഹമോചനം കൊടുക്കണം എന്നതാണ് എന്റെ ഭര്‍ത്താവിന്‌റെ ആവശ്യം, എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും അമ്പിളി പറഞ്ഞു. സത്യം പറഞ്ഞാല്‍ തനിക്ക് ഭയമുണ്ടെന്നും ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുളള പേടി എനിക്കുണ്ടെന്നും അമ്പിളി പറഞ്ഞിരുന്നു.

ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ അറിയരുതെന്നൊക്കെ

ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണിയെന്നും അഭിമുഖത്തില്‍ അമ്പിളി ദേവി പറഞ്ഞിരുന്നു.
അതേസമയം അമ്പിളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതില്‍ പ്രതികരണവുമായി ആദിത്യന്‍ ജയനും എത്തിയിരുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ പ്രതികരിച്ചത്. ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായതെന്നും ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ലെന്നും ആദിത്യന്‍ ജയന്‍ പറഞ്ഞു.

അതിങ്ങനെ വ്യക്തിപരമായി

അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുളള ആയുധമായി ഉപയോഗിക്കരുത്. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നതെന്നും ആദിത്യന്‍ പറയുന്നു. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. ആവര്‍ ആരോപിക്കുന്ന തരത്തിലുളള ബന്ധമല്ല അത്.

അവരെന്റെ സുഹൃത്താണ്

അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നത് ശരിയാണ്. ഞാന്‍ ആബോഷന്‍ നടത്തിച്ചു എന്ന് എന്റെ ഭാര്യ ആരോപിക്കുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ടെന്നും ആദിത്യന്‍ പറഞ്ഞു. അത് തെളിവ് സഹിതം വെളിപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്.

ഇങ്ങനെ ഒരാളുമായി എങ്ങനെ

ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാന്‍ എല്ലാം തുറന്നുപറയും. എന്റെ ഭാഗം ഞാന്‍ വ്യക്തമാക്കും, അഭിമുഖത്തില്‍ ആദിത്യന്‍ ജയന്‍ പറഞ്ഞു. അതേസമയം അമ്പിളി ദേവിയുടെ തുറന്നുപറച്ചിലിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. വിവാഹ ശേഷം സന്തോഷകരമായാണ് ഇരുവരും ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച് ഒരു വീഡിയോയ്ക്ക് പിന്നാലെ അമ്പിളിക്ക് എന്ത് പറ്റിയെന്ന് ചോദിച്ച് കുറെ പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. തുടര്‍ന്നാണ് അഭിമുഖത്തില്‍ നടന്ന കാര്യങ്ങളെല്ലാം അമ്പിളി തുറന്നുപറഞ്ഞത്.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X