അജിത്തിനും അറിയില്ല ആ ക്ലൈമാക്‌സ്

സിനിമയെക്കുറിച്ചുളള കൂടുതല്‍ വാര്‍ത്തകളൊന്നും തുടക്കത്തില്‍ പുറത്തുവിടുന്നത് എന്തുകൊണ്ടോ അണിയറപ്രവര്‍ത്തകര്‍ക്ക് അത്ര താല്‍പ്പര്യമുളള കാര്യമില്ല. തമിഴ് സിനിമകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. എന്നാല്‍ ഇതില്‍ നിന്നെല്ലാം കുറച്ചെങ്കിലും മാറി ചിന്തിക്കുന്നയാളാണ് സംവിധായകന്‍ ഗൗതം മേനോന്‍.

എന്നുവച്ച് എല്ലാമങ്ങ് പറഞ്ഞേക്കുമെന്ന് വിചാരിക്കരുത്. പറയുന്നതില്‍ കുറച്ചൊക്കെ പരിധികളൊക്കെയുണ്ട്. അജിത്തിനെ നായകനാക്കിയുളള സിനിമയുടെ അവസാനവട്ട ചിത്രീകരണവേളയിലാണ് ഗൗതം മേനോന്‍ ഇപ്പോള്‍. ചിത്രത്തെക്കുറിച്ചുളള കുറച്ചുവിവരങ്ങള്‍ ഈയ്യിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പങ്കുവച്ചു.

ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 28 -38 വയസ്സുവരെയുളള കാലഘട്ടത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. 28 വയസ്സില്‍ വിവാഹിതനാകുന്ന നായകന്‍. നാല് വ്യത്യസ്ഥ പരിവേഷത്തിലായിരുന്നും അജിത്ത് പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി ബോക്‌സിങ്ങും ഗിത്താറുമെല്ലാം താരം പഠിച്ചു.

ajith-gautham

തൃഷയും അനുഷ്‌ക്കയുമാണ് ചിത്രത്തിലെ നായികമാര്‍. ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ്. എന്നാല്‍ ചിത്രത്തെക്കുറിച്ച് നായകന് പോലും അറിയാത്ത ഒരു രഹസ്യമുണ്ട്. എന്തെന്നോ, ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്നെ. തിരക്കഥ മുഴുവനായാലും സിനിമ ഷൂട്ട് ചെയ്യുന്നതിനനുസരിച്ച് മാത്രമേയുളളൂ ക്ലൈമാക്‌സ്. ഈ ചിത്രത്തിനും അതേ രീതിയാണെന്ന് ഗൗതം മേനോന്‍ പറയുന്നു. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് അജിത്തിന്റെ അമ്പത്തഞ്ചാമത്തെ ചിത്രമായതിനാല്‍ 'തല 55 ' എന്നാണ് ആരാധകര്‍ പേര് നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X