»   » മമ്മൂട്ടി എന്റെ ആ വേഷം നഷ്ടപ്പെടുത്തി എന്ന് അജിത്ത്, എന്തിന് വേണ്ടി... പിന്നീട് സംഭവിച്ചത് ?

മമ്മൂട്ടി എന്റെ ആ വേഷം നഷ്ടപ്പെടുത്തി എന്ന് അജിത്ത്, എന്തിന് വേണ്ടി... പിന്നീട് സംഭവിച്ചത് ?

By: Rohini
Subscribe to Filmibeat Malayalam

വളരെ പരുക്കന്‍ സ്വഭാവക്കാരനും അഹങ്കാരിയും ദേഷ്യക്കാരനുമാണ് മമ്മൂട്ടി എന്ന് സിനിമയ്ക്ക് പുറത്തുള്ളവര്‍ സംസാരിക്കും. എന്നാല്‍ മമ്മൂട്ടി എന്ന വ്യക്തിയെ നേരിട്ട് അറിയാവുന്ന ഒരാള്‍ക്ക് പോലും ആ അഭിപ്രായം ഉണ്ടായിരിക്കില്ല. കേട്ടറിഞ്ഞതൊന്നുമല്ല മമ്മൂട്ടി എന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന് അജിത്ത് കൊല്ലവും.

പോസ്റ്റര്‍ ഒട്ടിച്ച മമ്മൂട്ടി നടനായി, ദുല്‍ഖര്‍ സ്വന്തം പരിശ്രമം കൊണ്ടും; മമ്മൂട്ടിയുടെ അനുജന്‍

മമ്മൂട്ടിയോടൊപ്പം അന്‍പതോളം സിനിമകളില്‍ അഭിനയിച്ച നടനാണ് അജിത്ത് കൊല്ലം. തന്റെ നന്മയ്ക്ക് വേണ്ടി മമ്മൂട്ടി നഷ്ടപ്പെടുത്തിയ ഒരു കഥാപാത്രത്തെ കുറിച്ച് അജിത്ത് തന്റേ ഫേസ്ബുക്കിലെഴുതി. മമ്മൂട്ടി ആരാധകര്‍ക്കുള്ള പെരുന്നാള്‍ സമ്മാനമായിട്ടാണ് മെഗാസ്റ്റാറിനൊപ്പമുള്ള അനുഭവം അജിത്ത് പങ്കുവയ്ക്കുന്നത്. അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം

പെരുന്നാള്‍ സമ്മാനം

ലക്ഷ കണക്കിനുവരുന്ന മമ്മുക്ക ആരാധകര്‍ക്ക് എന്റെ പെരുനാള്‍ സമ്മാനം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. 1984 ലാണ് ഞാന്‍ മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം 'ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍'. 50 ഓളം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനര്‍ഘനിമിഷങ്ങള്‍! അതിലേറ്റവും പ്രധാനമായ ഒരു അനുഭവം ആരാധകര്‍ക്ക് പെരുനാള്‍ ദിനത്തില്‍ സമ്മാനിക്കുന്നു.

സന്തോഷവും സങ്കടവും

ഫാസില്‍ സാറിന്റെ 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ എന്നെ കണ്ട ആ ചിത്രത്തിലെ അസ്സോസിയേറ്റ് ഡയറക്ടര്‍, ഇന്നത്തെ വലിയ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു 'മമ്മുക്ക അജിത്തിനെ കുറിച്ച വലിയ അഭിപ്രായമാണല്ലോ പറഞ്ഞിരിക്കുന്നത്'. അത് കേട്ട എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാല്‍, അതെ സെറ്റില്‍ എന്റെ കണ്ണുനിറഞ്ഞ ഒരു അനുഭവമുണ്ടായി

എന്റെ വേഷം നഷ്ടപ്പെടുത്തി

കഥയില്‍, മമ്മുക്കയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായിരുന്നു എന്റെ വേഷം. പിന്തുടര്‍ന്ന് വരുന്ന മമ്മുക്ക പട്ടണത്തിലെ നടു റോട്ടിലിട്ടു എന്നെ തല്ലുന്നു. ആ വേഷം ചെയ്യാന്‍ അതിരാവിലെ എഴുനേറ്റ് റെഡി ആയ ഞാന്‍ കേള്‍ക്കുന്നത് ആ വേഷം അവനു കൊടുക്കണ്ട എന്ന് മമ്മുക്ക പറഞ്ഞതായിട്ടാണ് ഞാന്‍ അറിഞ്ഞത്. ഇത് കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കണ്ണുകള്‍ നിറഞ്ഞു. ഈ വിവരം പറഞ്ഞത് മണിയന്‍ പിള്ള രാജു ആണ്.

അര്‍ധരാത്രി മമ്മൂട്ടി എത്തി

രാത്രി ഏതാണ്ട് പന്ത്രണ്ടു മണി സമയം. അഞ്ചു ചിത്രങ്ങളില്‍ ഒരേ സമയം നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുക്ക കൊച്ചിന്‍ ഹനീഫയോടൊപ്പം യാത്ര ചെയ്ത് ഏതാണ്ട് 15 കി.മി കഴിഞ്ഞപ്പോള്‍ ഹനീഫയ്ക്ക എന്റെ വിഷയം മമ്മുക്കയെ അറിയിച്ചു. അത് കേട്ടതും പെട്ടന്ന് മമ്മുക്ക വണ്ടി തിരിച്ചു ഉദയ സ്റ്റുഡിയോയിലേക്ക് വിട്ടു. അര്‍ദ്ധമയക്കത്തിലായിരുന്ന ഞാന്‍ മമ്മുക്കയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് എന്റെ റൂമിനു പുറത്തു കേട്ടത്.

മമ്മൂക്ക പറഞ്ഞത്

കതക് തുറന്നതും മമ്മൂക്കയെ കണ്ടു ഞാന്‍ ഞെട്ടി. എന്നോടായി മമ്മുക്ക 'ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്. ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞന്‍ അങ്ങനെ പറഞ്ഞത് '.... ഓര്‍ക്കുമ്പോള്‍ എത്ര സത്യമായിരുന്നു മമ്മുക്ക പറഞ്ഞത്! . അതില്‍ നിന്നും ഇതുവരെയും എനിക്ക് മോചനം കിട്ടിയിട്ടില്ല.

മമ്മൂക്കയുടെ മനസ്സ്

മലയാളത്തിലെ വലിയ സംവിധായകന്‍ ജോഷി സാറിനെ സ്വന്തം കാറില്‍ കൊണ്ടുപോയാണ് മമ്മുക്ക എനിക്ക് പരിചയപെടുത്തിത്തന്നത്. തുടര്‍ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇതാണ് മമ്മുക്കയുടെ മനസ്സ്. അടുത്തറിയുന്നവര്‍ക്ക് മാത്രമേ അതിന്റെ വില അറിയൂ. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്.

എത്ര എഴുതിയാലും തീരില്ല

കഴിവുള്ളവരെ പലരെയും മമ്മുക്ക സിനിമയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. ഈ സത്യം തുറന്ന് പറയാന്‍ മടിക്കുന്നവരാണ് പലരും. സംവിധായകന്‍, കാമറമാന്‍, തുടങ്ങി ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു. വെളിപ്പെടുത്താന്‍ ഇഷ്ടപെടാത്ത ഒരുപാട് സല്‍കര്‍മങ്ങള്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്‍കൂടിയാണ് മമ്മുക്ക. എത്ര എഴുതിയാലും തീരില്ല ആ വലിയ നടനെ കുറിച്ച്- അജിത്ത് എഴുതി

English summary
Actor Ajith Kollam about Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam