ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുളള ആക്രമണമാണിത്! മൈ സ്‌റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗീസ്‌

By Midhun

എന്ന് നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടുമൊന്നിച്ച ചിത്രമാണ് മൈസ്റ്റോറി. പോര്‍ച്ചുഗലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി ശ്രദ്ധ നേടിയിട്ടുളള റോഷ്ണി ദിനകറാണ് മൈസ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത്. ജൂലായ് ആറിനായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. സമ്മിശ്രപ്രതികരണമാണ് മൈസ്‌റ്റോറിക്ക് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന് നേരെ നേരത്തെയുണ്ടായ സൈബര്‍ ആക്രമണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ റിലീസിങ്ങ് സമയത്തായിരുന്നു പാര്‍വ്വതിയെ ലക്ഷ്യമിട്ടുകൊണ്ട് ചിത്രത്തിന് നേരെ വീണ്ടും സൈബര്‍ ആക്രമണമുണ്ടായത്. മൈസ്റ്റോറിക്കു നേരെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങള്‍ ചിത്രത്തെ ഒന്നടങ്കം പ്രതികൂലമായി ബാധിച്ചിരുന്നു. സിനിമയ്ക്കു നേരെയുളള ആക്രമണം തുടരുന്നതിനിടെ മൈസ്‌റ്റോറിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്.

മൈ സ്റ്റോറി

മൈ സ്റ്റോറി

ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച സിനിമയാണ് മൈസ്റ്റോറി. പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ജയ്,താര എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും എത്തുന്നത്. പ്രഖ്യാപന വേള മുതല്‍ക്കുതന്നെ പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മൈസ്‌റ്റോറി. എന്നാല്‍ മമ്മൂട്ടിക്കെിരെ പാര്‍വതി നടത്തിയൊരു വിമര്ശനമായിരുന്നു ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടാവാന് കാരണമായിരുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ നടന്ന ഓപ്പണ്‍ ഫോറത്തിനിടെയായിരുന്നു കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ച് പാര്‍വതി രംഗത്തെത്തിയിരുന്നത്.

പാര്‍വതിയുടെ പരാമര്‍ശം

പാര്‍വതിയുടെ പരാമര്‍ശം

കസബയില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതതെക്കുറിച്ചായിരുന്നു പാര്‍വതി അന്ന് വിമര്‍ശനാത്മകമായി സംസാരിച്ചിരുന്നത്. കസബയിലെ ഒറ്റ സീനിനെ മുന്‍നിര്‍ത്തിയായിരുന്നു പാര്‍വതി അന്ന് പ്രതികരിച്ചിരുന്നത്. പാര്‍വതിയുടെ പരാമര്‍ശം മമ്മൂക്ക ആരാധകരെ ചൊടിപ്പിക്കുകയും തുടര്‍ന്ന് നടിക്കെതിരെ സൈബര് ആക്രമണം നടക്കുകയുമാണ് ചെയ്തത്. പാര്‍വതിയെക്കാള്‍ കൂടുതല്‍ പുതിയ ചിത്രം മൈസ്റ്റോറിക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മൈസ്റ്റോറിയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ കൂടുതലും ഡിസ്ലൈക്കുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

സംവിധായിക പറഞ്ഞത്

സംവിധായിക പറഞ്ഞത്

പൃഥ്വിരാജിനോടും പാര്‍വതിയോടുമുളള പക തന്റെ ചിത്രത്തതോട് തീര്‍ക്കുന്നുവെന്ന് ആരോപിച്ച് സംവിധായിക രോഷ്ണി ദിനകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മൈസ്‌റ്റോറിക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണമാണ് നടക്കുന്നതെന്നും സംവിധായിക തുറന്നുപറഞ്ഞിരുന്നു. ചിത്രത്തിലെ പാട്ടുകളും ടീസറും പുറത്തിറങ്ങിയതുമുതല്‍ സൈബര്‍ ആക്രമണം തുടങ്ങിയെന്നും പ്രധാന അഭിനേതാക്കള്‍ വരെ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നുമാണ് റോഷ്‌നി പറഞ്ഞത്. ചിത്രത്തിനു നേരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്കിടെ തിയ്യേറ്ററുകളിലും ആളുകള്‍ കുറഞ്ഞിരിക്കുകയാണ്. ജൂലായ് ആറിന് തിയ്യേറ്ററുകളിലെത്തിയ മൈസ്‌റ്റോറിക്ക് തണുത്ത പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ ലഭിക്കുന്നത്‌.

മൈസ്റ്റോറിക്ക് പിന്തുണയുമായി അജു

മൈസ്റ്റോറിക്ക് പിന്തുണയുമായി അജു

ചിത്രത്തിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കിടെ മൈസ്‌റ്റോറിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ അജുവര്‍ഗീസ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന് സപ്പോര്‍ട്ടുമായി അജു എത്തിയിരിക്കുന്നത്. ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള കൊണ്ടുളള ആക്രമണമാണ് മൈസ്‌റ്റോറിക്കെതിരെ ഇപ്പോള്‍ നടക്കുന്നതെന്ന് അജു പറഞ്ഞു. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്, സസ്‌പെന്‍സുമുണ്ട്. ഒരു പാട് പേരുടെ പരിശ്രമമാണ് ഈ സിനിമയെന്നും തന്‌റെ എല്ലാവിധ പിന്തുണയും മൈസ്‌റ്റോറിക്കുണ്ടെന്നും അജുവര്‍ഗീസ് ഫേസ്ബുക്കില്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X