വഴക്ക് പറഞ്ഞതിന് മകന്റെ കൈയ്യില്‍ നിന്നും അടി വാങ്ങി അജു വര്‍ഗീസ്! വീഡിയോ വൈറല്‍! കാണൂ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ അജു വര്‍ഗീസ് വളെര പെട്ടെന്നായിരുന്നു മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉയര്‍ന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ക്കു പുറമെ സ്വഭാവ നടനായും അജു മലയാളത്തില്‍ തിളങ്ങാറുണ്ട്.
തന്റെ കഴിവുകൊണ്ട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറാനും അജുവിന് സാധിച്ചിരുന്നു. ആസിഫ് അലി നായകനായ ബിടെക്ക്, വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍ തുടങ്ങിയ ചിത്രങ്ങളാണ് അജുവിന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

രണ്ട് ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മലയാള സിനിമകളില്‍ നിറസാന്നിദ്ധ്യമാണ് അജു വര്‍ഗീസ് ഇപ്പോള്‍. സിനിമയിലെന്ന പോലെ കുടുംബ ജീവിതവും നല്ല രീതിയിലാണ് നടന്‍ മുന്നോട്ടുകൊണ്ടുപോവാറുളളത്. അജുവര്‍ഗീസും മകനും ഉള്‍പ്പെട്ട പുതിയൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പുസ്തകത്തില്‍ ചിത്രം വരയ്ക്കാനായി മകനെ സഹായിക്കുന്ന അജുവിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഉപദേശം ഇഷ്ടപ്പെടാത്തതുകൊണ്ട് മകന്‍ അജുവിന്റെ മുഖത്തടിക്കുന്നതാണ് വീഡിയോയില്‍ രസകരമാവുന്നത്. മകന്റെ അടികൊണ്ട് ഒന്നു മിണ്ടാതെ ഇരിക്കുന്ന പാവം അച്ഛനെയും വീഡിയോയില്‍ കാണാം.


Click it and Unblock the Notifications