»   » മമ്മൂട്ടിയും മോഹന്‍ലാലും ഇത് കാണണം, കമലിന് വേണ്ടി ഒറ്റയാള്‍ പ്രതിഷേധം നടത്തി ആര്‍ട്ടിസ്റ്റ് ബേബി

മമ്മൂട്ടിയും മോഹന്‍ലാലും ഇത് കാണണം, കമലിന് വേണ്ടി ഒറ്റയാള്‍ പ്രതിഷേധം നടത്തി ആര്‍ട്ടിസ്റ്റ് ബേബി

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ ഭീഷണിയുമായി എത്തിയിരുന്നു. കമല്‍ എന്ന പേരുള്ള മുസ്ലീം ആയതിനാല്‍ കമല്‍ രാജ്യം വിട്ട് പോകണം എന്നായിരുന്നു ആവശ്യം.

മോഹന്‍ലാലിനെക്കാള്‍ ചെറുപ്പമാ, അപ്പോള്‍ കുഴപ്പമില്ല; അലന്‍സിയറിനോട് മമ്മൂട്ടി പറഞ്ഞത്

മലയാള സിനിമയിലെ പ്രഗത്ഭനായ ഒരു സംവിധായകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണിയും ഉയരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ താരങ്ങള്‍ നിശബ്ദരായി ഇരുന്നു. ഒരാള്‍ പോലും പിന്തുണച്ചോ എതിര്‍ത്തോ രംഗത്ത് എത്തിയില്ല.

ആര്‍ട്ടിസ്റ്റ് ബേബിയാണ് 'ആര്‍ട്ടിസ്റ്റ്'

ഇവര്‍ക്കിടയിലിതാ താന്‍ ശരിയ്ക്കുമൊരു 'ആര്‍ട്ടിസ്റ്റ്' തന്നെയാണെന്ന് തെളിയിച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് ബേബി രംഗത്തെത്തിയിരിയ്ക്കുന്നു. സംഘപരിവാര്‍ ഭീഷണിക്കെതിരെ, കമിലിനെ പിന്തുണച്ച് അലന്‍സിയര്‍ ലെ ലോപ്പസിന്റെ ഒറ്റയാള്‍ പ്രതിഷേധം.

നാടകത്തിലൂടെ

കാസര്‍കോട് സിനിമാ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ ലെ ലോപ്പസ് തന്റെ മാധ്യമമായ നാടകത്തിലൂടെയാണ് കമലിന് ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്.

ഇതെന്റെ പ്രതിരോധം

തണുപ്പിന് പുതപ്പെടുത്ത് മൂടുകയും, ചൂടിന് കാറ്റ് കൊള്ളുകയും ചെയ്യുന്നത് പോലെ, ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്നാണ് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.

വീഡിയോ കാണൂ

അലന്‍സിയറിന്റെ പ്രതിഷേധ വീഡിയോ കാണാം. കടപ്പാട്; മീഡിയ വണ്‍

അലന്‍സിയര്‍ എന്ന നടന്‍

നാടക നടനായ അലന്‍സിയര്‍ 1998 ല്‍ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ഈ കാലത്തിനുള്ളില്‍ ഒരുപാട് സിനിമകളില്‍ ചെറിയ ചില വേഷങ്ങള്‍ ചെയ്തുവെങ്കിലും കരിയര്‍ ബ്രേക്ക് ലഭിച്ചത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ തിരക്കുള്ള ഹാസ്യ താരങ്ങളില്‍ മുന്നിലാണ് അലന്‍സിയര്‍

English summary
Actor Alencier protest against Sangh Parivar attack on director Kamal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam