അല്ലു അര്‍ജുന്റെ മകന്‍ കുഞ്ഞു സാന്റയായപ്പോള്‍
സിനിമാ താരങ്ങളെല്ലാം ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു. സിനിമാ താരങ്ങളില്‍ പലരും അച്ഛനും അമ്മയും ആയ വര്‍ഷമാണ് കഴിഞ്ഞു പോകുന്നത്. മക്കള്‍ക്കൊപ്പമുള്ള ആദ്യ ക്രിസ്തുമസ് എന്നു പറഞ്ഞ് അജു വര്‍ഗീസ് കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഇപ്പോഴിതാ മലയാളികള്‍ക്ക് പ്രിയപ്പെട്ട അല്ലു അര്‍ജുനും. മകനെ കുഞ്ഞു സാന്റ ക്ലോസിന്റെ വേഷം കെട്ടിച്ച മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അല്ലു ആരാധകര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പ്രശസ്ത നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകനും തെലുങ്ക് നടനുമായ അല്ലു അര്‍ജുനും സ്‌നേഹലതയും തമ്മിലുള്ള വിവാഹം 2011 ലാണ് നടന്നത്. ചിരഞ്ജീവിയുടെ ഭാര്യ സഹോദരന്‍ കൂടെയാണ് അല്ലു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ ദമ്പതികള്‍ക്കിടയിലേക്ക് ഒരാള്‍ക്കൂടെ എത്തിയത്.
ആര്യ, ബണ്ണി, കൃഷ്ണ, ബദ്രിനാഥ് തുടങ്ങി ഒത്തിരി തെലുങ്ക് ചിത്രങ്ങളുടെ മലയാളം റീമേക്കിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് അല്ലു. മലയാളി നടന്മാരില്‍ ഒരാളായി തന്നെ ചിലര്‍ അല്ലുവിനെ സ്‌നേഹിക്കുകയും ചെയ്യുന്നു.


Click it and Unblock the Notifications











