For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേട്ടാല്‍ നാണം തോന്നും! പൃഥ്വിരാജിന്റെ അടുത്ത ചരിത്ര വിസ്മയത്തിനെതിരെ തിരിയുന്നവരോട് പറയാനുള്ളത് ഇതാ

  |

  സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രവുമായി തങ്ങളെത്തുന്നുണ്ടെന്നായിരുന്നു പൃഥ്വിരാജും ആഷിഖ് അബുവും പ്രഖ്യാപിച്ചത്.

  ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായാണ് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണവും തുടങ്ങിയത്. അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. വാരീയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീണ്ടും അഭ്രപാളികളില്‍ വരുന്നതിന്‍റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനീഷ് ജി മേനോന്‍. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  1921:- വാളും തോക്കും ഇടിയും ബഹളവുമൊക്കെയുള്ള മമ്മൂട്ടീന്റെ സിൽമ എന്നതിൽ കവിഞ്ഞ് നമ്മുടെ നാട്ടിലൊക്കെ നടന്ന കഥയാണ് കാണാൻ പോകുന്നത് എന്ന ചിന്തയിലാണ് ലഹളയെ" അതിജീവിച്ച തറവാട്ടിൽ വെച്ച് IV ശശി സാറിന്റെ
  1921 എന്ന മനോഹരമായ സിനിമ ആദ്യമായി കാണുന്നത്. മമ്മൂക്കയെ കണ്ട്
  ത്രില്ലടിച്ച ഞങ്ങളുടെ കയ്യടി കൂടുതലും നേടിയത് TGരവി സാറിന്റെ വാരീയം കുന്നം,
  മധു സാറിന്റെ ആളിമുസ്ലിയാർ എന്നീ കഥാപാത്രങ്ങൾ ആയിരുന്നു.

  അന്ന് തൊട്ട് എന്നെ ത്രില്ലടിപ്പിച്ച ശ്രീ.വാരീയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
  അഭ്രപാളികളിൽ വിസ്മയം തീർക്കാൻ വീണ്ടും വരുന്നു. അതും ചരിത്ര കഥാപാത്ര
  ശരീര-ഭാഷക്ക് ഏറ്റവും അനുയോജ്യനായ പൃഥ്വിരാജിലൂടെ. കൂടെ; ആഷിക് അബുവും മുഹ്സിൻ പെരാരിയും ഷൈജു ഖാലിദും.. എല്ലാവരും കൂടെ ചേർന്ന അതിമനോഹരമായ ഒരു കാവ്യ- സൃഷ്ടി കാണാമല്ലോ
  എന്ന സന്തോഷത്തിൽ വളരെ ഹാപ്പിയായി ഇരിക്കുമ്പോഴാണ് അനാവശ്യമായ വിവാദങ്ങളും കേട്ടാൽ നാണം തോന്നുന്ന പരാമർശങ്ങളും.

  Prithviraj and Aashiq abu joins for historical film vaariyamkunnan | FilmiBeat Malayalam

  Aneesh G Menon

  ബുദ്ധിയുള്ള, മികച്ച പ്രേക്ഷകരുള്ള
  മലയാള സിനിമയ്ക്കാണ് ഇതുപോലെയുള്ള ദുരവസ്ഥ വരുന്നത് എന്നതാണ് സഹിക്കാൻ പറ്റാത്ത കാര്യം. സുഹൃത്തുക്കളെ, ഇത് ഒരു ചരിത്ര സിനിമയാണ്..
  ഈ സ്ക്രിപ്റ്റിന് പുറകെ റമീസ് ഓടിയ വർഷങ്ങളുടെ ഓട്ടം എനിക്ക് നന്നായി അറിയാവുന്നതാണ്. അവന്റെ കഠിനാധ്വാനവും ഒരു നൂലിട വെത്യാസം വരരുതെന്ന് കരുതിയുള്ള റിസേർച്ചും ആത്മാർത്ഥമായ സമീപനവുമാണ്
  ഈ സിനിമ.

  റിലീസാവുന്ന സമയത്ത് ഒരുപക്ഷേ മലയാള സിനിമയുടെ അതിരുകൾ പുനർനിർണ്ണയിക്കാൻ വരെ സാധ്യതയുള്ള ഒരു സൃഷ്ടിയായി മാറിയേക്കാവുന്ന ഒരു ചിത്രം. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ അനൗൺസ്മെന്റ് വന്നിരുന്നത് എങ്കിൽ എല്ലാവരും ഒരുപോലെ സ്വീകരിക്കേണ്ട
  ഒരു വാർത്തക്ക്‌ നേരെയാണ് ചുരുക്കം ചിലരുടെ തെറിയഭിഷേകം.

  ആവിഷ്ക്കാര സ്വാതന്ത്ര്യ കലാസൃഷ്ടികളെയും മനുഷ്യരെയും വിലയ്ക്കെടുക്കാൻ ധൈര്യപ്പെടുന്ന ജാതി- മത ചിന്തകളെ അതിജീവിക്കുക തന്നെ വേണം. ലിംഗബേധ വ്യത്യാസമില്ലാതെ വീട്ടിൽ ഇരിക്കുന്ന പ്രായമുള്ളവരെ പോലും തെറി വിളിക്കുന്ന
  ചീഞ്ഞ സംസ്കാരവും പേറി നടക്കുന്ന ഇക്കൂട്ടർക്ക് എതിരെ ശക്തമായ നിയമ നടപടി അനിവാര്യമാണ്.

  English summary
  Actor Aneesh G Menon supports Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X