നടന്‍ അനില്‍ മുരളി അന്തരിച്ചു! കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

ഈ വര്‍ഷം മലയാളക്കരയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായി മാറി കൊണ്ടിരിക്കുന്നു. ശശി കല്ലിംഗ, രവി വള്ളത്തോള്‍ സച്ചി തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ വിയോഗം ഈ വര്‍ഷമായിരുന്നു. ഇപ്പോഴിതാ നടന്‍ അനില്‍ മുരളി അന്തരിച്ചു എന്ന വാര്‍ത്ത ആരാധകരെയും സിനിമാപ്രവര്‍ത്തകരെയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന താരം ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്തരിക്കുന്നത്.

Recommended Video

നടന്‍ അനില്‍ മുരളി അന്തരിച്ചു

കഴിഞ്ഞ 22 നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അനില്‍ മുരളിയുടെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലായിരുന്നത് കൊണ്ട് അപ്രതീക്ഷിത വിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകം. മമ്മൂട്ടി, പൃഥ്വിരാജ്, നടി മാലാ പാര്‍വതി അടക്കം സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം അനുശോചനം രേഖപ്പെടുത്തി എത്തി കൊണ്ടിരിക്കുകയാണ്.

 അനില്‍ മുരളി അന്തരിച്ചു

മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന താരമാണ് അനില്‍ മുരളി. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടാണ് അനില്‍ കരിയര്‍ തുടങ്ങുന്നത്. 1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത 'കന്യാകുമാരിയില്‍ ഒരു കവിത' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് വില്ലനായും സ്വഭാവ നടനായിട്ടുമാണ് അനില്‍ മുരളി ശ്രദ്ധേയനാവുന്നത്.

അനില്‍ മുരളി അന്തരിച്ചു

വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രശംസ നേടിയ താരം പരുക്കന്‍ വേഷങ്ങളായിരുന്നു കൂടുതല്‍ അവതരിപ്പിച്ചതെങ്കിലും ഹാസ്യ കഥാപാത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, ഭാഷകളില്‍ 200 ലധികം സിനിമകളില്‍ അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്. കലാഭവന്‍ മണി നായകനായി അഭിനയിച്ച വാല്‍ക്കണ്ണാടിയില്‍ അനില്‍ അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 അനില്‍ മുരളി അന്തരിച്ചു

മുരളീധരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു അനില്‍ മുരളി ജനിക്കുന്നത്. രണ്ട് സഹോദരങ്ങളുണ്ട്. സുമയാണ് ഭാര്യ. ആദിത്യ, അരുന്ധതി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ടൊവിനോ തോമസ് നായകനായി അഭിനയിച്ച് ഈ വര്‍ഷം തിയറ്ററുകൡലേക്ക് എത്തിയ ഫോറന്‍സിക് ല്‍ ആണ് അനില്‍ അവസാനമായി അഭിനയിച്ചത്.

 അനില്‍ മുരളി അന്തരിച്ചു

വാല്‍ക്കണ്ണാടി, ലയണ്‍, ബാബ കല്യാണി, പുത്തന്‍പണം, ഡബിള്‍ ബാരല്‍, പോക്കിരിരാജ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10, ഇയ്യോബിന്റെ പുസ്തകം, രാമലീല, ജോസഫ്, ഫോറന്‍സിക് തുടങ്ങിയ സിനിമകൡല്ലൊം ശ്രദ്ധേയമായ വേഷങ്ങളിലായിരുന്നു അഭിനയിച്ചത്. പോലീസ്, രാഷ്ട്രീയക്കാരന്‍, വില്ലന്‍, തുടങ്ങി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് തരംഗമുണ്ടാക്കിയത്.

 അനില്‍ മുരളി അന്തരിച്ചു

അനില്‍ മുരളിയ്ക്ക് ആദാരഞ്ജലികള്‍ എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. റെസ്റ്റ് ഇന്‍ പീസ് ചേട്ടാ എന്നായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ പറയുന്നത്. 'കന്യാകുമാരിയിൽ ഒരു കവിത' എന്ന എൻെറ ചിത്രത്തിലുടെയാണ് അനിൽ ആദ്യമായി സിനിമയിൽ എത്തുന്നത്.. അകാലത്തിലുള്ള അനിലിൻെറ വേർപാടിൽ ഏറെ ദുഖിക്കുന്നു.. ആദരാഞ്ജലികൾ. എന്നുമായിരുന്നു സംവിധായകൻ വിനയൻ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X