മമ്മൂട്ടി വലിയ മനുഷ്യന്‍: അനൂപ് മേനോന്‍
സൂപ്പര്‍താരം മമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനൂപ് മേനോന്‍ മമ്മൂട്ടിയെ പ്രശംസിച്ചിരിക്കുന്നത്. ആംഗ്രി ബേബീസ് എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഗോവയിലേയ്ക്ക് റോഡ് ട്രിപ്പ് പോയ അനൂപ് തന്റെ യാത്ര ഫഌഗ് ഓഫ് ചെയ്തത് മമ്മൂട്ടിയാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.
കഴിഞ്ഞ മാസം എന്റെ ഗോവ ട്രിപ്പ് ഫഌഗ് ഓഫ് ചെയ്തത് മമ്മൂക്കയായിരുന്നു. എന്നും വളരെ നല്ലൊരു മാര്‍ഗ്ഗദര്‍ശിയാണ് അദ്ദേഹം. അതുല്യ നടനും വലിയൊരു മനുഷ്യനുമായ അദ്ദേഹത്തോട് എനിയ്ക്ക് എന്നും സ്‌നേഹവും ബഹുമാനവുമാണ്. അദ്ദേഹത്തിലെ മനുഷ്യത്വം പുറത്തേയ്ക്കു പ്രവഹിച്ച ഒട്ടേറെ സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്, അതെല്ലാം അദ്ദേഹം അദ്ദേഹത്തിന്റേത് മാത്രമായി നിലനിര്‍ത്തുകയാണ് ചെയ്യാറുള്ളത്. മഹത്തായൊരു ആത്മാവുതന്നെയാണ് അദ്ദേഹത്തിന്റേത്- ഇങ്ങനെയാണ് അനൂപിന്റെ കുറിപ്പ്.

കുറിപ്പിനൊപ്പം മമ്മൂട്ടിയ്‌ക്കൊപ്പം പോസ് ചെയ്തിരിക്കുന്നൊരു ചിത്രവും അനൂപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അധികം വൈകാതെ തന്നെ മമ്മൂട്ടി നായകനാകുന്നൊരു ചിത്രത്തിന് താന്‍ തിരക്കഥയൊരുക്കുന്നുണ്ടെന്ന് അനൂപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ ഈ അനൂപ്-മമ്മൂട്ടി ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications