»   » അവള്‍ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം; അനൂപ് മേനോന്‍

അവള്‍ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം; അനൂപ് മേനോന്‍

By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ അനൂപ് മേനോനും ക്ഷേമ അലക്‌സാണ്ടറും വിവാഹിതരായിട്ട് രണ്ട് വര്‍ഷം തികയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാര്‍ഷികം.

തന്റെ അടുത്ത സുഹൃത്തിനെതന്നെയാണ് താന്‍ വിവാഹം കഴിച്ചതെന്നും അവളെന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നുമാണ് അനൂപ് മേനോന്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ബാച്ചിലര്‍ ലൈഫിലെ ആഘോഷങ്ങള്‍ക്ക് കുറവില്ല

ക്ഷേമ തന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷവും ബാച്ചിലര്‍ ലൈഫായിരുന്നപ്പോഴുണ്ടായിരുന്ന ആഘോഷങ്ങള്‍ക്ക് കുറവില്ലെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

സൗഹൃദം വളര്‍ന്ന് പ്രണയമായി

ക്ഷേമയുമായുളള സൗഹൃദം പല ഘട്ടങ്ങളിലൂടെ വളര്‍ന്ന് പ്രണയത്തിലെത്തുകയായിരുന്നെന്ന് അനൂപ് മേനോന്‍ നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നതാണ്.

ഇന്നില്‍ ജീവിക്കാനിഷ്ടപ്പെടുന്നവര്‍

തങ്ങളിരുവരും കഴിഞ്ഞു പോയതിലോ ഇനി വരാനരിക്കുന്നതിലോ അല്ല ഇന്നില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

ക്ഷേമയില്‍ ആകര്‍ഷിച്ച ഘടകം

സഹജീവികളോടുളള കരുണയാണ് ക്ഷേമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകമെന്നും അനൂപ് മേനോന്‍ മുന്‍പ് വ്യക്തമാക്കിയതാണ്. ജീവിതത്തിന്റെ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്ന ക്ഷേമയുടെ വ്യക്തിത്വം തന്നെ വളരെയധികം സ്വാധീനിച്ചിരുന്നുവെന്നും അനൂപ് പറയുന്നു.

വിവാഹദിനത്തില്‍ ഫേസ്ബുക്കില്‍ ഫോട്ടോ

ക്ഷേമ ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്നും ജീവിതത്തിന്റെ ഒഴിച്ചു കൂടാത്ത ഘടകമാണെന്നുമാണ് അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ക്ഷേമക്കൊപ്പമുള്ള ഒരു ചിത്രവും അനൂപ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു

English summary
actor anoop menon kshema second wedding anniversary.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam