'കഴുത്തിൽ കത്തിവെച്ച് ഒറ്റ വലി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ അനൂപ് മേനോന്റെ 21 ഗ്രാംസ് എത്തുന്നു!
അനൂപ് മേനോൻ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിഗൂഢമായ ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിൽ കാണുമ്പോൾ മനസിലാകുന്നത്. ട്രാഫിക്കിന് ശേഷം ത്രില്ലർ ജോണറിൽ എത്തുന്ന അനൂപ് മേനോൻ സിനിമ കൂടിയാണ് 21 ഗ്രാംസ്. ക്രൂരമായ കൊലപാതകങ്ങളും അതിന്റെ അന്വേഷണവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മോഡിലായിരിക്കും എത്തുക.

മലയാളത്തിന്റെ ലെജൻഡുകൾക്കൊപ്പം യുവതാരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിൽ യുവതാരം അനു മോഹനും എത്തുന്നുണ്ട്. ഫയർ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രൺജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രൈംത്രില്ലർ ആയി ഒരുങ്ങുന്ന 21 ഗ്രാംസ് എന്ന ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ 'വിജനമാം താഴ്‌വാരം' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ത്രില്ലർ ചിത്രമെന്ന പാറ്റേണിൽ ഒരുങ്ങുമ്പോൾ തന്നെ ചിത്രത്തിന് ഒരു ഇമോഷണൽ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തിൽ ഹരിശങ്കർ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്. മാർച്ച് 18നാണ് അനൂപ് മേനോൻ നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്. നിരവധി പ്രത്യേകതകളുള്ള ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോർ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോൻ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകൻ രഞ്ജിത്, രൺജി പണിക്കർ, ലിയോണ ലിഷോയ്, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകിയ ചിത്രം കൂടിയാണിത്. ജിത്തു ദാമോദർ, അപ്പു.എൻ.ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന് മാലിക് എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ ആയി പ്രവർത്തിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്ക് അപ്പ് പ്രദീപ് രംഗൻ, പ്രോജക്ട് ഡിസൈനർ നോബിൾ ജേക്കബ്, പി.ആർ.ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


Click it and Unblock the Notifications











