ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാർ!! ഒടുവിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടി അനുശ്രീ...
വ്യക്തമായി ഒരു രാഷ്ട്രീയ ചിന്തയുമായി നടക്കുന്ന ഒരാളല്ല ഞാൻ.
തന്റേതായ അഭിനയ ശൈലിയിലൂടെ സിനിമമേഖലയിൽ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് അനുശ്രീ. ഏതു കഥാപാത്രങ്ങളുമായിക്കൊള്ളട്ടെ അതിന്റേതായ തന്മയത്തോടു കൂടി ചെയ്ത് ഫലിപ്പിക്കാൻ ഇവർക്ക് കഴിയും. സിനിമയിൽ മാത്രമല്ല സമൂഹത്തിൽ താനുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുളള വ്യക്തിയാണ് അനുശ്രീ. അതിനാൽ തന്നെ താരത്തിന്റെ പേരിൽ പല തരത്തിലുളള ആരോപണങ്ങളും വിവാദങ്ങളും ഉയർന്ന് വന്നിരുന്നു. ആരോപണങ്ങളേയും വിവാദങ്ങളേയും അനുശ്രീ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. അതിനാൽ തന്നെ ഇതിനെ കുറിച്ച് അധികം ചിന്തിച്ച് തല പുകയ്ക്കാറുമില്ലത്രേ. സ്റ്റാർ അൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ചു തുറന്നു പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കുന്നുണ്ട്.

വ്യക്തമായി ഒരു രാഷ്ട്രീയ ചിന്തയുമായി നടക്കുന്ന ഒരാളല്ല ഞാൻ. രാഷ്ട്രീയം തനിയ്ക്ക് ഒട്ടും അറിയാത്ത മേഖലയാണെന്നും അഭിമുഖത്തിൽ അനുശ്രീ പറയുന്നുണ്ട്. കൂടാതെ രാഷ്ട്രീയത്തിൽ തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ഗണേഷ് കുമാറാണ്. കാരണം തനിയ്ക്ക് ഓർമവെച്ച നാളുമുതൽ തന്റെ നാടിനു വേണ്ടി നല്ലത് ചെയ്തിട്ടുള്ള വ്യക്തയാണ് അദ്ദേഹം. ഗണേഷ് കുമാർ ഏത് പാർട്ടിയിൽ നിന്നാലും ഞങ്ങൾ വേട്ട് ചെയ്ത് വിജയിപ്പിക്കും.
കഴിഞ്ഞ വർഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. അനുശ്രീ സംഘപരിവാർ പ്രവർത്തകയാണെന്നുരെ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തെ കമ്മ്യൂണിസ്റ്റ്കാരിയാക്കിയിരിക്കുകയാണ്. രണ്ട് വർശം മുൻപ് പുറത്തു വന്ന സഖാവ് എന്ന കവിത ആലപിച്ച്പാടുന്നത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അനുസ്രീയെ കമ്മ്യൂണിസ്റ്റാക്കിയത്. അനുശ്രീ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. പലരും തന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ഒരുപാട്ട് ഇഷ്ടമായി അങ്ങനെ അത് പാടിയെന്നേ ഉള്ളൂവെന്നും അനുശ്രീ പറഞ്ഞു.


Click it and Unblock the Notifications