വര്‍ഷങ്ങള്‍ക്ക്‌ശേഷം വന്നപ്പോഴും ആ നടയില്‍ ഞാന്‍ മാത്രം, അനുഭവം പങ്കുവെച്ച് അരവിന്ദ് ആകാശ്
നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അരവിന്ദ് ആകാശ്. നവ്യാ നായരും പൃഥ്വിരാജും പ്രധാന റോളുകളില്‍ അഭിനയിച്ച ചിത്രത്തിലെ അരവിന്ദിന്‌റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 2002ല്‍ പുറത്തിറങ്ങിയ നന്ദനം നവ്യാ നായര്‍ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ്. രഞ്ജിത്തിന്‌റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നന്ദനത്തിന് പിന്നാലെ തുടര്‍ന്നും മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു താരം.
സ്വിം സ്യൂട്ടില്‍ ദിലീപിന്റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
എന്നാല്‍ നന്ദനം പോലെ അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നും നടന് പിന്നീട് ലഭിച്ചില്ല. അടുത്തിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗുരുവായൂര്‍ അമ്പലത്തില്‍ അരവിന്ദ് എത്തിയത്. അന്ന് അമ്പലനടയില്‍ വെച്ച് നടന്‍ എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കൂടാതെ അരവിന്ദിന്‌റെ ഗുരുവായൂര്‍ സന്ദര്‍ശനം വാര്‍ത്തകളിലും ഇടംപിടിച്ചു. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗുരുവായൂര്‍ എത്തിയ അനുഭവം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അരവിന്ദ് പങ്കുവെച്ചിരുന്നു.

തന്‌റെ ജന്മദിനത്തിന്‌റെ അന്നാണ് അടുത്തിടെ ഗുരുവായൂര്‍ പോയതെന്ന് നടന്‍ പറയുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു അമ്പലത്തില്‍ പോകുന്നത് തന്നെ. എല്ലാം ശരിയായ സമയത്ത് നടക്കുമെന്ന് ഞാന്‍ പറഞ്ഞില്ലെ. അതിന് മറ്റൊരുദ്ദാഹരണം കൂടിയാണിത്. കോവിഡ് കാലത്ത് ആര്‍ക്കും തന്നെ അമ്പലത്തിന്‌റെ അകത്തേക്ക് പ്രവേശിക്കാനാകില്ല.

പക്ഷേ എനിക്ക് അകത്ത് കടക്കാന്‍ പറ്റി. ഗുരൂവായൂരപ്പനെ കണ്ണ് നിറയെ കണ്ട് തൊഴാന്‍ പറ്റി. രസകരമായ മറ്റൊരു യാദൃശ്ചികതയും ഉണ്ട്. നടന്‍ പറയുന്നു. നന്ദനത്തിന്‌റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ നടയ്ക്കല്‍ നിന്ന് ആളുകളെ മുഴുവന്‍ മാറ്റിയിരുന്നു. അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നടയില്‍ ഞാന്‍ വീണ്ടും ഒറ്റയ്ക്ക്. അതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല.

പുറത്തിറങ്ങിയപ്പോള്‍ ഒരു കുടുംബം എന്നെ കണ്ട് തിരിച്ചറിഞ്ഞു എന്നും അരവിന്ദ് പറഞ്ഞു. കണ്ണടച്ച് ഗുരുവായൂരപ്പനെ വിളിക്കുമ്പോള്‍ എന്റെ മുഖമാണ് മനസ്സില്‍ വരുന്നതെന്ന് പറഞ്ഞു. കല്യാണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു അവിടെ. അവരും എന്നെ കണ്ട് തിരിച്ചറിഞ്ഞ് സ്‌നേഹം പ്രകടിപ്പിച്ചു. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതെല്ലാം ലഭിക്കുന്നുവെങ്കില്‍ അതിനെ അനുഗ്രഹം എന്നല്ലാതെ എന്താണ് പറയുക.

നമ്മള്‍ എത്ര സിനിമകള്‍ ചെയ്തു എന്നതിലല്ല കാര്യം. ഇതുപോലെ ഒരു ചിത്രം കൃത്യമായി കിട്ടിയാല്‍ മതി. രേവതി മാം വഴിയാണ് നന്ദനത്തിലേക്ക് എത്തുന്നതെന്നും അരവിന്ദ് പറഞ്ഞു. മലയാള സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെയാണ് മലയാളത്തില്‍ എനിക്ക് ഒരു അവസരം ലഭിച്ചത്. ഇന്നും നന്ദനത്തിലെ എന്റെ കഥാപാത്രം ജനഹൃദയങ്ങളില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ടെന്നും നടന്‍ പറഞ്ഞു. രഞ്ജിത്ത് സര്‍, സിദ്ധിഖ് സര്‍, ഛായാഗ്രാഹകന്‍ അഴകപ്പന്‍ സാര്‍, എന്റെ സഹതാരങ്ങളായ പൃഥ്വിരാജ്, നവ്യ, ഉണ്ണികൃഷ്ണന് ശബ്ദം നല്‍കിയ സുധീഷ്, സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ട്. അഭിമുഖത്തില്‍ അരവിന്ദ് പറഞ്ഞു.


Click it and Unblock the Notifications











