ചെരുപ്പുകള്‍ മോഷ്ടിച്ച് സിനിമ കാണാന്‍ പോയിട്ടുണ്ട്! മനസ് തുറന്ന് അരിസ്‌റ്റോ സുരേഷ്‌

By Midhun

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അരിസ്റ്റോ സുരേഷ്. ചിത്രത്തിലെ മുത്തേ പൊന്നേ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതനാക്കിയിരുന്നത്. പാട്ടിന്റെ വരികളെഴുതിയും ആലപിച്ചുമാണ് നടന്‍ സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്.

ആലാപനത്തിനു പുറമേ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചും അരിസ്‌റ്റോ സുരേഷ് പ്രേക്ഷക പ്രശംസകള്‍ നേടിയിരുന്നു. മമ്മൂട്ടി നായകനായ പരോള്‍ എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ നടന്‍ ഇന്ന് എത്തിയിരുന്നു

aristo suresh

മേളയില്‍ സംസാരിക്കുന്നതിനിടെ താന്‍ സിനിമ കാണാനായി പണ്ട് ചെയ്തൊരു പ്രവൃത്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. മുന്‍പ് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരിപ്പുകള്‍ താന്‍ മോഷ്ടിച്ച് വിറ്റിരുന്നെന്നും ഈ പൈസ കൊണ്ട് സിനിമകള്‍ കാണാനായി പോയിരുന്നുവെന്നുമാണ് അരിസ്‌റ്റോ സുരേഷ് പറഞ്ഞത്.

aristo suresh

"ഞാന്‍ കണ്ടിട്ടുളള എറ്റവും നല്ല സിനിമ മൈഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്നൊന്നും കുട്ടികളുടെ പേരില്‍ ഇറങ്ങുന്നതൊന്നും അങ്ങനെയുളള സിനിമകളല്ല. കുട്ടികളുടെതെന്ന പേര് മാത്രമേ ഉളളൂ. ഇക്കാരണം കൊണ്ടു തന്നെ കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരം സിനിമകള്‍ രസിപ്പിക്കുന്നില്ല. കുട്ടികളുടെ സിനിമകളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് അവതരിപ്പിക്കേണ്ടത്". അരിസ്‌റ്റോ സുരേഷ് പറഞ്ഞു. "പണ്ട് പള്ളികളിലും അമ്പലങ്ങളിലും പ്രാര്‍ത്ഥിക്കാനെത്തിയവരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് ഞാന്‍ സിനിമകള്‍ കണ്ടിട്ടുണ്ട്. ഇന്ന് ചെറിയ ചെറിയ ചലച്ചിത്ര മേളകള്‍ ഉള്‍പ്പെടെ ഉളളതിനാല്‍ കുട്ടികള്‍ക്ക് സൗജന്യമായി സിനിമകള്‍ കാണാനുളള അവസരങ്ങള്‍ ഉണ്ട്. ജീവിതാനുഭവങ്ങള്‍ സ്വാംശീകരിച്ച് സിനിമയെടുക്കുന്നവര്‍ക്ക് വിജയിക്കാനാവും".നടന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X