അനൂപ് മേനോന് അര്‍ജുന്റെ നന്ദി!
ദീപന്‍ സംവിധാനം ചെയ്ത 'ദ ഡോള്‍ഫിന്‍സ്' എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. തിരക്കഥാകൃത്തും ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രമായും എത്തിയ അനൂപ് മേനോന് അവകാശപ്പെട്ടതാണ് ചിത്രത്തിന്റെ വിജയം(പൂര്‍ണമായല്ലെങ്കിലും).
സുരേഷ് ഗോപിയുടെ പനയംമുട്ടം സുരയും കല്‍പ്പനയുടെ കൊച്ചുവാവയും ദീപന്റെ സംവിധാന മികവില്‍ മികച്ചു തന്നെ നില്‍ക്കുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവതാരം അര്‍ജുന്‍ നന്ദകുമാറും.

ചിത്രത്തില്‍ തന്നെയും ഉള്‍പ്പെടുത്തിയതിന് അര്‍ജുന്‍ അനൂപ് മേനോനോടും ചിത്രത്തിന്റെ സംവിധായകന്‍ ദീപനോടും നന്ദി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നന്ദിപ്രകടനം. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചതിനൊപ്പം തനിക്ക് ഡോള്‍ഫിന്‍സില്‍ ഒരു നല്ല വേഷം തന്നതിനുള്ള നന്ദിയും അര്‍ജുന്റെ പോസ്റ്റിലുണ്ട്.
മോഹന്‍ലാല്‍ നായകനായ 'കാസനോവ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അര്‍ജുന്‍ ഇപ്പോള്‍ നായക നിരയിലേക്ക് ഉയരുകയാണ്. ആദ്യമായി നായകവേഷം ചെയ്യുന്ന '8.20' എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. 'ഗ്രാന്റ് മാസ്റ്റാര്‍' എന്ന ചിത്രത്തില്‍ അര്‍ജുന്‍ ഒരു വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











