ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ പയ്യനായിരുന്ന അരുണ്‍ വിവാഹിതനായി! വിവാഹ ചിത്രങ്ങളും വീഡിയോയും വൈറല്‍!
ബാലതാരമായി മലയാള സിനിമയിലഭിനയിച്ച് തുടങ്ങിയ താരമാണ് അരുണ്‍ കുമാര്‍. കുഞ്ചാക്കോ ബോബന്റെ പ്രിയത്തില്‍ ബാലതാരമായി അഭിനയിച്ച അരുണ്‍ മോഹന്‍ലാലിന്റെ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെയായിരുന്നു ശ്രദ്ധേയനായത്.
ഇപ്പോഴും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അരുണ്‍ വിവാഹിതനായിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരിക്കുകയാണ്. ഡോക്ടറായ അശ്വതിയാണ് അരുണിന്റെ ജീവിത സഖിയായിരിക്കുന്നത്.

അരുണ്‍ കുമാര്‍
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ താരമാണ് അരുണ്‍ കുമാര്‍. കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി നിരവധി താരങ്ങളുടെ സിനിമയില്‍ അഭിനയിച്ച താരം ഇന്നും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഗോകുല്‍ സുരേഷ് ആദ്യമായി അഭിനയിച്ച മുത്തുഗൗ എന്ന സിനിമയിലായിരുന്നു അരുണ്‍ അവസാനമായി അഭിനയിച്ചിരുന്നത്.

അരുണ്‍ വിവാഹിതനായി..
സിനിമയില്‍ കുട്ടിത്താരമായിരുന്നെങ്കിലും ഇന്ന് അരുണ്‍ വിവാഹിതനായിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് വെച്ച് നടന്ന ചടങ്ങില്‍ ഒരു ഡോക്ടറെയാണ് അരുണ്‍ വിവാഹം കഴിച്ചത്. അശ്വതിയാണ് എന്നണ് അരുണിന്റെ വധുവിന്റെ പേര്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നടി മഞ്ജിമയും വിവാഹത്തിനെത്തിയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

ആ കൊച്ചു പയ്യന്‍
മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഒളിമ്പ്യന്‍ അന്തോണി ആദം. 1999 ല്‍ റിലീസിനെത്തിയ സിനിമയില്‍ ടോണി എന്ന വികൃതിക്കാരനായ പയ്യന്റെ വേഷത്തിലായിരുന്നു അരുണ്‍ അഭിനയിച്ചിരുന്നത്. സ്‌കേറ്റിംഗില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചിരുന്ന കൊച്ചു മിടുക്കുന്‍ തൊട്ടടുത്ത വര്‍ഷം കുഞ്ചാക്കോ ബോബന്റെ പ്രിയം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ശേഷം നിരവധി സിനിമകള്‍ അരുണിനെ തേടി എത്തിയിരുന്നു.

സിനിമകള്‍
ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം, സ്പീഡ്, സൈക്കിള്‍, മുത്തുഗൗ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ആണ് അരുണ്‍ അഭിനയിക്കുന്ന അടുത്ത സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications











