Kammara Sambhavam: ഇതൊരു ബ്ലോക്ബസ്റ്റർ എൻട്രി തന്നെയായിരുക്കും! സിദ്ധാര്‍ഥിന് ആശംസകളുമായി ആര്യ
മലയാളത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ എൻട്രി തന്നെ ലഭിക്കുമെന്ന് ആര്യ ട്വിറ്റ് ചെയ്തു.
മലയാളത്തിൽ ഏറ്റവും അധികം ആരാധകുള്ള ഒരു തെന്നിന്ത്യൻ താരമാണ് ആര്യ. മോളിവുഡിൽ ആര്യ ചെയ്ത ചെയ്ത് കഥാപാത്രങ്ങളൊക്കെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത തെന്നിന്ത്യയിലെ മറ്റൊരു താരം സിദ്ധാർഥിന് ആശംസകളുമായി ആര്യം രംഗത്തെത്തിയിരിക്കുകയാണ്. ദിലീപ് ചിത്രമായ കമ്മാരസംഭവത്തിലൂടെയാണ് സിദ്ധാർഥിന്റെ മോളിവുഡ് അരങ്ങേറ്റം. മലയാളത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ എൻട്രി തന്നെ ലഭിക്കുമെന്ന് ആര്യ ട്വിറ്റ് ചെയ്തു.

മൂന്ന് കാലഘട്ടത്തിന്റെ കഥപറയുന്ന ചരിത്രമാണ് കമാരം സംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സിദ്ധാർഥിനെ കൂടാതെ ബോബി സംഹയും കമ്മാരസംഭവത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് ദിലീപ് സിനിമയിൽ അവതരിപ്പിക്കുന്നത്.
കമ്മാരസംഭവത്തിലെ ഗാനവും ടീസറും ട്രെയിലറുമൊക്കെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപിന്റെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രോഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications











