കടലില്‍ നീന്തണമെന്ന് ഭരതന്‍ സാര്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്ന് ഞെട്ടി, വെളിപ്പെടുത്തി അശോകന്‍

By Prashant V R

മമ്മൂട്ടി-ഭരതന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അമരം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു മമ്മൂട്ടി കാഴ്ചവെച്ചത്. അമരത്തിലെ അച്ചൂട്ടി മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടിക്കൊപ്പം മുരളി, മാതു, അശോകന്‍, കെപിഎസി ലളിത, ചിത്ര, ബാലന്‍ കെ നായര്‍, ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അമരം തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തിരുന്നു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

കൂടാതെ രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഘവന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു അമരത്തില്‍ നടന്‍ അശോകന്‍ എത്തിയത്. അശോകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് അമരം. അമരത്തിന് പിന്നാലെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളും സിനിമകളിലും മോളിവുഡില്‍ നടന് ലഭിച്ചു. അതേസമയം അമരം സിനിമയെ കുറിച്ച് തന്റെ യൂടൂബ് വീഡിയോയില്‍ അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

അമരം സിനിമ നല്‍കിയ നേട്ടങ്ങളും

അമരം സിനിമ നല്‍കിയ നേട്ടങ്ങളും ചിത്രത്തില്‍ തന്റെ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ നേരിട്ട ടെന്‍ഷനെ പറ്റിയും മനസുതുറന്നാണ് അശോകന്‍ എത്തിയത്. ഇന്‍ഹരിഹര്‍ നഗര്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്ന സമയത്താണ് ഭരതന്‍ സാറിന്റെ അപ്രതീക്ഷിതമായ ഒരു കോള്‍ വരുന്നതെന്ന് നടന്‍ പറയുന്നു. ആലപ്പുഴയിലേക്ക് എത്താന്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു.

പിറ്റേ ദിവസം തന്നെ അവിടേക്ക് എത്തി

പിറ്റേ ദിവസം തന്നെ അവിടേക്ക് എത്തി. കഥയെ പറ്റിയും അഭിനയിക്കുന്ന മറ്റു താരങ്ങളെ പറ്റിയും പറഞ്ഞു. അഭിനയിക്കേണ്ട കഥാപാത്രത്തെ പറ്റിയും വിവരിച്ചു. ഹീറോയ്ക്ക് തുല്യമായ വേഷം തന്നെയാണെന്നും അദ്ദേഹം ധൈര്യപ്പെടുത്തി. രാഘവന്‍ എന്ന കഥാപാത്രത്തെയായിരുന്നു. ഇടയ്ക്ക് ഭരതന്‍ സര്‍ നീന്താന്‍ അറിയാമോ എന്ന് ചോദിച്ചു.

നീന്തിയിട്ടുണ്ടെന്ന് പറഞ്ഞു

ഇതിന് മറുപടിയായി കുളത്തിലൊക്കെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞു. കടലില്‍ നീന്തണമെന്ന് അദ്ദേഹം. ആദ്യമൊന്ന് ഞെട്ടി. പിന്നെ നീന്താന്‍ റെഡിയാണെന്ന് അറിയിച്ചു, അശോകന്‍ പറയുന്നു. രാഘവന്‍ വളരെ കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രമാണെന്നും മികച്ചുനിന്നില്ലെങ്കില്‍ സിനിമയെ മുഴുവന്‍ ബാധിക്കുമെന്നും ഭരതന്‍ സര്‍ ഓര്‍മ്മിപ്പിച്ചു. അതിന് ശേഷം ഭരതന്‍ സര്‍ ചോദിച്ചു. നിനക്കിത് ചെയ്യാന്‍ പറ്റുമോയെന്ന് അന്നേരം ഞാനാകെ സ്തംഭിച്ചുപോയി.

എനിക്ക് മറുപടിയില്ലായിരുന്നു

എനിക്ക് മറുപടിയില്ലായിരുന്നു. ചെയ്താല്‍ ശരിയാകുമോ എന്നെല്ലാം ഓര്‍ത്ത് ടെന്‍ഷനായി. തിരിച്ച് എറണാകുളത്തേക്ക് തന്നെ പോയാലോ എന്നുവരെ ആലോചിച്ചു. നടന്‍ എന്ന നിലയില്‍ നമ്മുടെ തൊഴിലിനെ അത് ബാധിക്കുമെന്നും ആ തീരുമാനം ശരിയല്ലെന്നും പിന്നീട് തിരിച്ചറിഞ്ഞു. ശക്തിയെല്ലാം സംഭരിച്ച് ഞാന്‍ ചെയ്യാമെന്നേറ്റു. പിറ്റേന്ന് ഷൂട്ടിംഗും ആരംഭിച്ചു.

കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യുന്ന

കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യുന്ന ഓരോ നിമിഷത്തിലും ടെന്‍ഷന്‍ അനുഭവിച്ചതായും അശോകന്‍ പറഞ്ഞു. റീടേക്കുകള്‍ വരുന്നതും ഷോട്ട് വീണ്ടും നന്നാക്കേണ്ടി വരുന്നതും അഭിനയിക്കാനുളള മൂഡ് ഉണ്ടാക്കേണ്ടതുമെല്ലാം വലിയ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. അമരത്തിന്റെ വിജയം അണിയറ പ്രവര്‍ത്തകരിലെല്ലൊ വലിയ സന്തോഷമാണ് ഉണ്ടാക്കിയത്, അശോകന്‍ തന്റെ യൂടൂബ് വീഡിയോയില്‍ പറഞ്ഞു

More from Filmibeat

Read more about: mammootty ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X