»   » ഭാര്യ പര്‍ദ്ദയണിഞ്ഞില്ല, നടന്‍ ആസിഫലിക്ക് നേരെ തെറിയഭിഷേകം

ഭാര്യ പര്‍ദ്ദയണിഞ്ഞില്ല, നടന്‍ ആസിഫലിക്ക് നേരെ തെറിയഭിഷേകം

Posted By: Sanviya
Subscribe to Filmibeat Malayalam

ഭാര്യ പര്‍ദ്ദയണിഞ്ഞില്ലെന്ന കാരണത്താല്‍ നടന്‍ ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം. ഗൃഹലക്ഷ്മി മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രം ആസിഫ് അലി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് ചില മതമൗലിക വാദികള്‍ ആസിഫ് അലിയെ ആക്രമിച്ചത്.

'റമളാനന്‍ മാസമല്ലെ ഭാര്യ പര്‍ദ്ദയണിഞ്ഞ ഫോട്ടോയിട്ടൂടെ'തുടങ്ങിയ ഒട്ടേറെ കമന്റുകളാണ് ചിത്രത്തിന് വരുന്നത്. മതാചാരവാതികളുടെ കമന്റുകളെ എതിര്‍ത്തികൊണ്ട് ട്രോളുകളും സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

asifali

നേരത്തെ നസ്രിയയ്ക്കും അന്‍സിബ ഹസനും ഇത്തരത്തിലുള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ നേരിടേണ്ടി വന്നിട്ടുണ്ട്. നസ്രിയയും അന്‍സബയും തട്ടംധരിക്കാതെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിലാണ് സോഷ്യല്‍ മീഡിയ ആക്രമിക്കപ്പെട്ടത്.

ഗൃഹലക്ഷ്മിയുടെ ജൂലൈ ലക്കത്തിലെ റംസാന്‍ സ്‌പെഷ്യലിന് വേണ്ടിയായിരുന്നു ആസിഫ് അലിയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഷൂട്ട്. ആസിഫ് അലി, ഭാര്യ സമയും മകന്‍ ആദമും ഒന്നിച്ചുള്ള ഫോട്ടോ.

English summary
Actor Asif Ali attacked on social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam