ആസിഫിന്റെ കുടുംബത്തിലേയ്ക്ക് പുതിയൊരാൾ കൂടി! ചിത്രങ്ങൾ പുറത്ത്
ആസിഫ് അലിയുടെ കുടുംബത്തിലേയ്ക്ക് പുതിയൊരു ആംഗവും കൂടി. മെഴ്സിഡീസ് ബെൻസിന്റെ ജി 55 എഎംജിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മോളിവുഡിൽ നിന്ന് ജി-വാഗണ്‍ സ്വന്തമാക്കുന്ന ആദ്യ താരമാകുകയാണ് ആസിഫ്. ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് ആസിഫ് ഈ വണ്ടി വാങ്ങിയിരിക്കുന്നത്.

മെഴ്‌സിഡിസ് ജി-വാഗണിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് ജി 55 എഎജി. 5.5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനിലെത്തുന്ന ഈ വാഹനം 507 പിഎസ് പവറും700 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍ ഷിഫ്റ്റ് മോഡുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 2014 ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്. ഇന്ത്യയിൽ തന്നെ വളരെ വിരളാമായിട്ടാണ് ആളുകൾ ഈ വാഹനം വാങ്ങുന്നത്. അതിലും വിരളമാണ് കേരളത്തിൽ.
ആസിഫ് അലിയുടെ വാഹനപ്രേമം പരസ്യമായ ഒരു രഹസ്യമാണ്. നിരവധി പ്രീമിയം കാറുകൾ ആസിഫിനുണ്ട്. നാൽപ്പത് വർഷം മുൻപ് 1979 ലാണ് ആദ്യ ജി വാഗൺ പുറത്തിറങ്ങുന്നത്. ഡെയ്മ്ലറിന്റെ പരമ്പരയിൽപ്പെട്ട് , ഇപ്പോഴും നിർമ്മിക്കുന്ന ഒരു പഴക്കം ചെന്ന് മോഡലാണ് ജി വാഗൺ.ലോകത്തിലെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായാണ് ജി വാഗണിന്റെ..


Click it and Unblock the Notifications











