പുതിയ സിനിമകള്‍ക്ക് വിനയാകുന്നത് ന്യൂസ് ചാനലുകള്‍; ആസിഫ് അലി
വിവാദങ്ങളില്‍ നേരിട്ട് അകപ്പെട്ടിട്ടില്ലെങ്കിലും ഏറെ വിവാദങ്ങള്‍ തേടി വന്ന യുവതാരമാണ് ആസിഫ് അലി. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ അഭിനയ ശേഷിയുണ്ടെന്ന് തെളിയിച്ച നടന്‍ . നായകനായും പ്രതിനായകനായും വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന ആസിഫിന് മലായാളത്തിലെ ചില വാര്‍ത്ത ചാനലുകളുടെ നിലപാടിനോട് അത്ര താത്പര്യമില്ല.
സിനിമയുടെ തുടക്കത്തില്‍ തന്നെ അതിനെ ഒന്നുമല്ലാതാക്കി തീര്‍ക്കാന്‍ ചില ന്യൂസ് ചാനലുകളുടെ സിനിമ വിമര്‍ശനം ഇടയാക്കുന്നുവെന്നാണ് ആസിഫ് പറയുന്നത് . പുതിയ ചിത്രങ്ങള്‍ക്ക് പലപ്പോഴും സിനിമവിമര്‍ശനം വിനയാകുന്നുവെന്നാണ് ആസിഫ് പറയുന്നത്. മാതൃഭൂമി ന്യൂസിലെ ഷോ ഗുരുവില്‍ പങ്കെടുക്കവെയാണ് വാര്‍ത്ത ചാനലുകള്‍ക്കെതിരെ ആസിഫ് വിമര്‍ശം ഉന്നയിച്ചത്.

ആസിഫ് നായകനായ ഹായ് അയാം ടോണിയെ ചില മാധ്യമങ്ങള്‍ അതീരൂഷമായി വിമര്‍ശിച്ചിരുന്നു. ചിത്രത്തെ ഇത് കാര്യമായി ബാധിച്ചുവെന്ന് നടന്‍ ലാല്‍ അഭിപ്രായപ്പെടുകയുണ്ടായി. ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. മൈലാഞ്ചി മൊഞ്ചുള്ള വീട് ആണ് ആസിഫിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിയ്ക്കുകയും നിരാശ സമ്മാനിയ്ക്കുകയും ചെയ്യുന്ന ട്രെയിലറുകളെയും ആസിഫ് വിമര്‍ശിയ്ക്കുന്നു.


Click it and Unblock the Notifications











