സച്ചിനിനൊപ്പം ആസിഫിന്റെ സെല്‍ഫി
ദൈവത്തെ മുന്നില്‍ കണ്ടാല്‍ ആരെങ്കിലും വെറുതെ വിടുമോ. എന്തെങ്കിലും വരം ചോദിക്കുമെന്ന് തീര്‍ച്ച. അങ്ങനെ ആസിഫ് അലിയും ദൈവത്തെ കണ്ടു, ക്രിക്കറ്റ് ദൈവത്തെ. ചോദിച്ചത് ഒപ്പം നിന്ന് ഒരു സെല്‍ഫി മാത്രം!
താഴെ കാണുന്ന ചിത്രം ദൈവത്തിന്റെ ആ വരദാനമാണ്. ആസിഫ് അലി സച്ചിനൊപ്പം നിന്നെടുത്ത സെല്‍ഫി. ആസിഫിനൊപ്പം മാത്രമല്ല, തന്റെ മകനൊപ്പം സച്ചിനെ നിര്‍ത്തിയും ഒരു ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിയിട്ടുണ്ട് ആസിഫ് അലി.

'ക്രിക്കറ്റ് എന്ന മതത്തിലെ ദൈവമാണ് സച്ചിനെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭക്തനാണ്' എന്നൊരു ക്യാപ്ഷനും ആസിഫ് ഫോട്ടോയ്ക്ക് മുകളില്‍ കൊടുത്തിട്ടുണ്ട്. ഫോട്ടോയ്ക്ക് ധാരാളം ലൈക്കുകള്‍ കിട്ടിയെങ്കിലും ചിലരൊക്കെ വിഷയത്തെ മതവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കാതെയല്ല. മുസ്ലീം മതവിശ്വാസിയായ ആസിഫ് എങ്ങിനെ സച്ചിനെ ആരാധിക്കുമെന്നാണ് ചിലരുടെ ചോദ്യം.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഹോം മത്സരം കാണാനാണ് ടീം ഉടമകൂടെയായ സച്ചിന്‍ കൊച്ചിയില്‍ എത്തിയത്. അപ്പോള്‍ ആവണം ഈ സെല്‍ഫി പിറന്നത്. മുംബൈയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് കഴിഞ്ഞ ദിവസം സച്ചിന്‍ കൊച്ചിയില്‍ എത്തിയത്.


Click it and Unblock the Notifications