»   » ട്രോളിയത് ഇഷ്ടമായി, ഗുണ്ടായാകാന്‍ താന്‍ ഇപ്പോഴും ഫിറ്റാണെന്ന് ബാബു ആന്റണി

ട്രോളിയത് ഇഷ്ടമായി, ഗുണ്ടായാകാന്‍ താന്‍ ഇപ്പോഴും ഫിറ്റാണെന്ന് ബാബു ആന്റണി

Posted By: Sanviya
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ട്രോളുകള്‍ തനിയ്ക്ക് ഇഷ്ടമായതായി ബാബു ആന്റണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി ബാബു ആന്റണിയെ പുകഴ്ത്തി കൊണ്ടുള്ള ട്രോളുകളുണ്ടായിരുന്നു. കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ നായകന്മാരുടെ ഒപ്പം ഗുണ്ടകളെ അടിക്കാന്‍ ബാബു ആന്റണി ഉണ്ടെന്ന് അറിയുമ്പോള്‍ ആവേശത്തോടെ ഇരുന്ന് സിനിമ കാണൂം.

ട്രോളുകള്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു. ഇപ്പോഴും ബാബു ആന്റണി എന്ന നടനെ ആളുകള്‍ സ്‌നേഹിക്കുന്നുണ്ടന്നതിനുള്ള തെളിവ്. എന്തായാലും ട്രോളുകള്‍ ബാബു ആന്റണിയ്ക്കും ഇഷ്ടമായി. ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രോളുകളോട് പ്രതികരിക്കുകെയും ചെയ്തു.

babuantony

എന്റെ ഇന്‍ബോക്‌സ് നിറയെ ട്രോളുകളായിരുന്നു. എല്ലാവരും കാണിക്കുന്ന സ്‌നേഹത്തിനും വാത്സല്യത്തോടും ഒരുപാട് നന്ദിയുണ്ട്. ഫൈറ്റിങ് സീനുകള്‍ക്ക് ഞാനിപ്പോഴും ശാരീരികമായി ഫിറ്റാണ്. ഗുണ്ടകളെ അടിച്ചിടാന്‍ താന്‍ ഉടൻ തന്നെ വരുമെന്നും ബാബു ആന്റണി പറഞ്ഞു.

babuantony-troll

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. വോളിബോളിനെ ആസ്പമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപു കരുണാകരനാണ്. അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

English summary
Actor Babu Antony Facebook Post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam