twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ 25 പേരുടെ കൈകളിലാണ്: ബാബു ആന്റണി

    By Aswathi
    |

    മലയാള സിനിമയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി നടന്‍ ബാബു ആന്റണി. കേരളത്തില്‍ സിനിമകളെ നിയന്ത്രിക്കുന്നത് 25 പേരാണെന്ന് ബാബു ആന്റണി പറഞ്ഞു. അവരുടെ ജാതിയും താത്പര്യവുമാണ് സിനിമകളുലൂടെ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ദുബായില്‍ തുടങ്ങുന്ന ബാബു ആന്റണി സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഇറങ്ങുന്ന 99.9 ശതമാനം സിനിമകളും പരാജയപ്പെടുന്നതിന് കാരണവും ആശയത്തിലെ ആവര്‍ത്തനവും സമീപനത്തിലെ വ്യത്യസ്തത ഇല്ലായ്മയുമാണ്. ഈ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തു വന്നാലേ മലയാള സിനിമയ്ക്ക് രക്ഷയുള്ളൂ.

    babu-antony

    നടന്മാരും ചില ചട്ടക്കൂടുകള്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെന്ന് ബാബു ആന്‍റണി പറഞ്ഞു. സാറ്റലൈറ്റ് റേറ്റിലാണ് നടന്മാര്‍ പിടിച്ചിരിക്കുന്നത്. കഥാപാത്രത്തിന് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് നിര്‍മാതാക്കളും തടസം നില്‍ക്കുന്നു. ഇത്തരം ചട്ടക്കൂടുകള്‍ ഭേദിക്കുക എളുപ്പമല്ല. എങ്കിലും ചില ശ്രമങ്ങള്‍ വിവിധ കോണിലുണ്ടെന്ന് ബാബു ആന്റണി പറയുന്നു.

    'പിയാനോ' എന്ന ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ബാബു ആന്റണി. ജെയിംസ് ബോണ്ട് മാതൃകയിലുള്ള പിയാനോയുടെ ചിത്രീകരണം ദുബായിലായിരിക്കും. തമിഴ്, തെലുങ്ക് ആക്ഷന്‍ ചിത്രങ്ങള്‍ കേരളത്തില്‍ വിജയിക്കുന്നത് ജനങ്ങള്‍ക്ക് ആക്ഷന്‍ ഇഷ്ടമുള്ളതുകൊണ്ടാണെന്നും ബാബു ആന്റണി പറഞ്ഞു.

    English summary
    Actor Babu Antony harshly criticized Malayalam film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X