twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമ്മ' സംഘടനയെ ആരും അംഗീകരിക്കാത്ത കാലമുണ്ടായിരുന്നു,മുകേഷേട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ വിഷമം തോന്നി: ബാബുരാജ്‌

    By Midhun Raj
    |

    നായകനായും വില്ലനായും കോമഡി റോളുകളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബാബുരാജ്. ഹാസ്യ റോളുകളിലൂടെയാണ് നടനെ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങിയത്. സോള്‍ഡ് ആന്‍ഡ് പെപ്പര്‍, ഡാഡി കൂള്‍, ഹണീബീ പോലുളള സിനിമകളിലെ ബാബുരാജിന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ജോജിയിലൂടെ ക്യാരക്ടര്‍ റോളിലും തിളങ്ങി നടന്‍. ജോജിയിലെ പനച്ചേല്‍ ജോമോന്‍ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസകളാണ് ബാബുരാജിന് നേടിക്കൊടുത്തത്.

    ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    അഭിനയത്തിന് പുറമെ സംവിധായകനായും മലയാളത്തില്‍ പ്രവര്‍ത്തിച്ചു താരം. അതേസമയം അമ്മ താരസംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ് ബാബുരാജ്. ഒരുകാലത്ത് അമ്മ സംഘടനയെ ആരും അംഗീകരിച്ചിരുന്നില്ലെന്ന് പറയുകയാണ് ബാബുരാജ്. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

    ഒരിക്കല്‍ മുകേഷ് ഏട്ടന്‍ പ്രസംഗിച്ചപ്പോള്‍ തനിക്ക്

    ഒരിക്കല്‍ മുകേഷ് ഏട്ടന്‍ പ്രസംഗിച്ചപ്പോള്‍ തനിക്ക് വിഷമം തോന്നിയ കാര്യവും ബാബുരാജ് പറഞ്ഞു. 'അമ്മയ്ക്ക് ഇപ്പോള്‍ സ്വന്തമായി ഒരു കെട്ടിട്ടം ഉണ്ടായിരിക്കുന്നു, നമ്മളൊക്കെ എന്ത് അഭിമാനത്തോടെ നോക്കി കാണുന്ന കാര്യമാണത്. ഒരു വീട് പോലെ കയറി ചെയ്യാന്‍ കഴിയുന്ന ഒരിടം ഉണ്ടായതില്‍ അത്ര സന്തോഷമാണ്. ഒരിക്കല്‍ മുകേഷ് ഏട്ടന്‍ പ്രസംഗിച്ചപ്പോള്‍ എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്', ബാബുരാജ് പറയുന്നു.

    അമ്മയില്‍ നിന്ന് ഒരു ലെറ്റര്‍ പാഡ്

    'അമ്മയില്‍ നിന്ന് ഒരു ലെറ്റര്‍ പാഡ് കൊടുത്തുവിട്ടാല്‍ ചില അസോസിയേഷന്‍ അത് കീറി കളയുന്ന ഒരു പരിപാടിയുണ്ട്. ലെറ്റര്‍ പാഡില്‍ നിന്ന് അമ്മ എന്ന് എഴുതിരിക്കുന്നത് മാത്രം കീറി കളയുന്ന അവസ്ഥയെ കുറിച്ചാണ് അന്ന് മുകേഷേട്ടന്‍ പറഞ്ഞത്. ഒരു സമയത്തും ആരും അംഗീകരിക്കാതിരുന്ന സംഘടനയായിരുന്നു അമ്മ'.

    ഇപ്പോള്‍ അതില്‍ നിന്നൊക്കെ കാര്യങ്ങള്‍

    ഇപ്പോള്‍ അതില്‍ നിന്നൊക്കെ കാര്യങ്ങള്‍ ഏറെ മാറിയെന്നും നടന്‍ പറഞ്ഞു. 'ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന അമ്മയില്‍ നിന്ന് സഹായം കിട്ടുന്നവര്‍ പോലും അതിനെ കുറിച്ച് പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം', അഭിമുഖത്തില്‍ ബാബുരാജ് വ്യക്തമാക്കി. ഫെബ്രുവരിയിലാണ് അമ്മ സംഘടനയുടെ കൊച്ചി ഓഫീസിന്‌റെ ഉദ്ഘാടനം നടന്നത്. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഉള്‍പ്പെടെയുളളവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

    Recommended Video

    ശിക്ഷിച്ച ജഡ്ജിയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചത് | FilmiBeat Malayalam
    ഇന്നസെന്‌റ് പിന്മാറിയ ശേഷമാണ് മോഹന്‍ലാല്‍

    ഇന്നസെന്‌റ് പിന്മാറിയ ശേഷമാണ് മോഹന്‍ലാല്‍ സംഘടനയുടെ പ്രസിഡണ്ടാവുന്നത്. ഇടവേള ബാബു തന്നെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കെബി ഗണേഷ് കുമാര്‍, മുകേഷ് തുടങ്ങിയവരാണ് വൈസ് പ്രസിഡണ്ടുമാര്‍. സിദ്ധിഖ് ജോയിന്‌റ് സെക്രട്ടറിയും ജഗദീഷ് ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുന്നു. ബാബുരാജിന് പുറമെ മമ്മൂട്ടി, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ആസിഫ് അലി, ടിനി ടോം, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഉണ്ണി ശിവപാല്‍ തുടങ്ങിയവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

    Read more about: baburaj mukesh
    English summary
    actor baburaj reveals amma association Hasn't get much Acknowledged in the past
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X