ഫഹദ് വന്ന ശേഷമാണ് എനിക്ക് സംഗതി പിടികിട്ടുന്നത്, ജോജിയില്‍ അഭിനയിച്ചപ്പോഴുണ്ടായ ടെന്‍ഷനെ കുറിച്ച് ബാബുരാജ്‌

By Midhun Raj

ജോജി എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം നടന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ജോജിയിലെ ജോമോന്‍ പനച്ചേല്‍. ഫഹദ് ഫാസിലിനൊപ്പം തന്നെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ ബാബുരാജും കാഴ്ചവെച്ചത്. ശ്യാം പുഷ്‌കരന്‌റെ തിരക്കഥയിലാണ് ദിലീഷ് പോത്തന്‍ ജോജി അണിയിച്ചൊരുക്കിയത്. അതേസമയം ജോജിയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പങ്കുവെച്ചിരുന്നു.

fahadhfaasil-baburaj

27 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും റിഹേഴ്‌സല്‍
ചെയ്തിരുന്നില്ലെന്ന് ബാബുരാജ് പറയുന്നു. തയ്യാറെടുപ്പ് ഇല്ലാത്ത ടേക്ക് ആണ് ബെസ്റ്റ് ടേക്ക് എന്ന എന്റെ വിശ്വാസം തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും പൊളിച്ചെഴുതി. ആദ്യ ദിവസം തന്നെ അവര്‍ പറഞ്ഞു. എല്ലാ ദിവസവും ഷൂട്ട് ഉണ്ടാകില്ല. ചിലപ്പോള്‍ രണ്ട് മൂന്ന് ദിവസം റിഹേഴ്‌സല്‍ ആയിരിക്കും എന്ന്, ബാബുരാജ് പറയുന്നു. ഇതെന്ത് ഏര്‍പ്പാട് ആണ് എന്നാണ് ആദ്യം തോന്നിയത്.

പുതിയ ലുക്കില്‍ ഹന്‍സിക, താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

Recommended Video

DIrector and Script Writer Dennis Joseph Passed away | FilmiBeat Malayalam

ശ്യാമിനെയും ദിലീഷിന്‌റെയും രീതി വേറെയാണ് എന്നറിയാവുന്നതുകൊണ്ട് റിഹേഴ്‌സല്‍ ചെയ്തു. ആദ്യം ജോമോന്‍ എനിക്ക് അത്ര വഴങ്ങിയില്ല. റിഹേഴ്‌സല്‍ കഴിഞ്ഞു റൂമില്‍ പോയിരുന്നു. ചിന്തിക്കും ശരിയായി കാണുമോ മൂന്നാം ദിവസം ഫഹദ് വന്നപാടെ റിഹേഴ്‌സല്‍ എടുക്കുന്നു. സംശയങ്ങള്‍ ചോദിക്കുന്നു. കഥാപാത്രമായി മാറാന്‍ ശ്രമം നടത്തുന്നു. ഇതൊക്കെ കണ്ടതോടെയാണ് എനിക്ക് സംഗതി പിടികിട്ടുന്നത്. അതിന് ശേഷം ശ്യാമും ദിലീഷും എന്നോട് പറഞ്ഞു. ചേട്ടന്‍ ട്രാക്കില്‍ ആയി കേട്ടൊ. നമ്മുടെ വ്യക്തിത്വത്തിന്‌റെ ചില പ്രത്യേകതകള്‍ കൂടി പ്രയോജനപ്പെടുത്തി അഭിനയിപ്പിക്കുന്ന രീതിയാണ് അവരുടേത്, അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

Read more about: baburaj fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X