കുക്ക് ബാബു ഹിറ്റായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് ദോശചൂടലായിരുന്നു പ്രധാന പരിപാടി; ബാബുരാജ്
വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒരുകാലത്ത് മലയാളത്തില്‍ ഒതുങ്ങിപ്പോയ താരമായിരുന്നു ബാബുരാജ്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ ചെറിയ റോളുകളില്‍ മാത്രമാണ് നടനെ മുന്‍പ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ പിന്നീട് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് നടന്‍ കാണിച്ചുതന്നു. ബാബുരാജിന്റെ കരിയറില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബു.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
സിനിമ വിജയമായതിന് പിന്നാലെ ഹാസ്യറോളുകളാണ് ബാബുരാജിന് പിന്നീട് കൂടുതല്‍ ലഭിച്ചത്. അതേസമയം സോള്‍ട്ട് ആന്‍ഡ് പെപ്പറിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് മനസുതുറന്നിരുന്നു. എറ്റവും പുതിയ ചിത്രമായ ബ്ലാക്ക് കോഫിയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് തരംഗമായ ചിത്രത്തെ കുറിച്ച് നടന്‍ സംസാരിച്ചത്.

വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലേക്ക് ആഷിക്ക് അബു വിളിച്ചതെന്ന് ബാബുരാജ് പറയുന്നു. ആഷിക്ക് അബുവിന്‌റെ ആദ്യ ചിത്രമായ ഡാഡികൂളില്‍ ബാബുരാജ് ഒരു വേഷം ചെയ്തിരുന്നു. പിന്നാലെയാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലും ബാബുരാജ് എത്തിയത്. കഥ കേള്‍ക്കാന്‍ ആഷിക്കിന്റെ താമസ്ഥലത്ത് ചെന്നപ്പോള്‍ ശ്യാമും ദിലീഷുമെല്ലാം അവിടെയുണ്ടായിരുന്നു.

ഭക്ഷണത്തിന്റെ സമയമായപ്പോള്‍ നമുക്കെന്തെങ്കിലും ഉണ്ടാക്കാമെന്ന് പറഞ്ഞ് ഞാനും ആഷിക്കും ബൈക്കെടുത്ത് പോയി അങ്ങാടിയില്‍ നിന്ന് ഇറച്ചിയെല്ലാം വാങ്ങി അടുക്കളയില്‍ കയറി. പാചകം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ പറഞ്ഞത് ഈ സിനിമയില്‍ കരുതിവെച്ച വേഷം ഇതുതന്നെയാണെന്ന്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിയെന്നും പക്ഷേ കുക്ക് ബാബുവിന്‌റെ മാനറിസങ്ങളും പെരുമാറ്റവും കൃത്യമായ അളവില്‍ അവര്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം കോമഡി വേഷങ്ങളുടെ ഘോഷയാത്രയായിരുന്നു എന്നും ബാബുരാജ് പറയുന്നു. കഥാപാത്രം ഹിറ്റായതോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്ന് ദോശചൂടലായിരുന്നു പ്രധാന പരിപാടി. ഹോട്ടല്‍ ഉദ്ഘാടനങ്ങളുടെ നീണ്ടനിര. കോമഡി ട്രാക്കില്‍ തളച്ചിടപ്പെട്ടുപോകുമെന്ന് മനസിലായപ്പോള്‍ ബോധപൂര്‍വ്വം കുതറിമാറിയെന്നും ബാബുരാജ് പറയുന്നു.

കൂദാശ പോലുളള സിനിമകള്‍ അങ്ങനെയാണ് സംഭവിച്ചത്. കരിയറില്‍ മികച്ച അഭിപ്രായം ലഭിച്ച സിനിമയായിരുന്നു കൂദാശ. വേണ്ടത്ര തിയ്യേറ്റര്‍ സപ്പോര്‍ട്ട് ലഭിക്കാത്ത് അന്ന് കൂദാശ സിനിമയ്ക്ക് തിരിച്ചടിയായി ബാബുരാജ് പറഞ്ഞു. അതേസമയം സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായാണ് ബാബുരാജിന്‌റെ പുതിയ ചിത്രം ബ്ലാക്ക് കോഫി എത്തിയിരിക്കുന്നത്.

അഭിനയത്തിന് പുറമെ നടന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലാല്‍, ശ്വേതാ മേനോന്‍ എന്നിവര്‍ വീണ്ടും എത്തുമ്പോള്‍ ഇവര്‍ക്കൊപ്പം ഒവിയ, ലെന, രചന നാരായണന്‍കുട്ടി, സണ്ണി വെയ്ന്‍ എന്നീ താരങ്ങളും എത്തുന്നു. തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം 2 ഒടിടിയില്‍ എത്തിയ സമയത്താണ് ബാബുരാജിന്‌റെ പുതിയ സിനിമയും എത്തിയത്.


Click it and Unblock the Notifications











