ഇടിയന്‍ ബാബുരാജ്‌ സംവിധായകനാകുന്നു
വെള്ളിത്തിരയിലെ ഇടിയന് ബാബുരാജിനെ ഓര്ക്കുന്നില്ലേ. മലയാളത്തിലെ ആക്ഷന് റാണി വാണി വിശ്വനാഥിന്റെ ഭര്ത്താവ്. വില്ലന് വേഷം വിട്ട് ബാബുരാജ് ഇനി സംവിധാന രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു.
'ബ്ലാക് ഡാലിയ' എന്നാണ് ബാബുരാജിന്റെ ആദ്യ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പൂജ കൊച്ചിയില് മെര്മെയ്ഡ് ഹോട്ടലില് തിങ്കളാഴ്ച നടന്നു.
പത്തുപെണ്കുട്ടികളുടെ കഥ പറയുന്ന ചിത്രം ഒരു കുറ്റാന്വേഷണ സ്വഭാവമുള്ളതാണ്. ഗള്ഫില് എന്ജിനീയറായ എം.കെ മുഹമ്മദാണ് ചിത്രം നിര്മ്മിക്കുന്നത്. താന് ഏറെനാളായി താലോലിച്ചു നടന്ന ഒരു സ്വപ്നമാണ് യാഥാര്ത്ഥ്യമാകുന്നതെന്ന് ബാബുരാജ് പറഞ്ഞു.
അമേരിക്കയില് സംഭവിച്ച ഒരു യഥാര്ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. തിരക്കഥ തയ്യാറാക്കിയത് സജോ വൈ പനയംകോട് ആണ്.
തമിഴ്താരം ഷെറിന്, പൂജ, ഛായാസിങ്, മേഘ്നാ നായിഡു, ശ്രീദേവിക, കല്പന, ഗായത്രി, വാണിവിശ്വനാഥ്, സീമ, സീനത്ത്, ജഗതി, സിദ്ധിഖ്, വിജയരാഘവന്, രാജ്മോഹന് ഉണ്ണിത്താന് എന്നിങ്ങനെ ഒരു വന് താരനിരതന്നെ ചിത്രത്തിലുണ്ട്.


Click it and Unblock the Notifications