'അടിച്ച് പൂസായിരുന്നു, കൂടെ സ്ത്രീകളുണ്ടായിരുന്നു... എന്നിങ്ങനെ പല കഥകളുമുണ്ട്'; അപകട കാരണത്തെ പറ്റി ബൈജു

മദ്യപിച്ച് വാഹനം ഓടിച്ച് നടന്‍ ബൈജു അപകടമുണ്ടാക്കി എന്ന തരത്തില്‍ കഴിഞ്ഞദിവസം ചില വാര്‍ത്തകള്‍ വന്നിരുന്നു. നടന്റെ കാര്‍ ഒരു സ്‌കൂട്ടറുകാരനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മാത്രമല്ല ഈ അപകടത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു.

നടന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. ഇതിന് പിന്നാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചും തന്റെ പേരില്‍ പുതിയതായി വന്ന കഥകളെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് ബൈജു. അപകടത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുകയാണ്.

baiju-santhosh

ഞായറാഴ്ചത്തെ എന്റെ അപകടവുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളും സോഷ്യല്‍ മീഡിയയിലൂടെ പരക്കുകയുണ്ടായി. ഇതിന്റെ യഥാര്‍ത്ഥസംഗതി എന്തെന്ന് പൊതുസമൂഹത്തെ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഞായറാഴ്ച കവടിയാര്‍ ഭാഗത്തുനിന്ന് വെള്ളയമ്പലത്തേക്ക് വരികയായിരുന്നു. ഒരു 65 കി.മീ. സ്പീഡ് ഉണ്ടാകും. വെള്ളയമ്പലം ഭാഗത്തുനിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു പ്ലാന്‍.

പക്ഷേ വെള്ളയമ്പലത്തില്‍ എത്തിയപ്പോള്‍ തന്നെ കാറിന്റെ ഫ്രണ്ട് ടയര്‍ പഞ്ചറാകുകയും ഇതോടെ എന്റെ കൈയ്യില്‍ നിന്നും വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വണ്ടി തിരിക്കാന്‍ നോക്കിയിട്ട് തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്‌കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്. അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നുമിറങ്ങി ആ ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചിരുത്തി. ഹോസ്പിറ്റലില്‍ പോകണമോന്ന് ചോദിച്ചെങ്കിലും വേണ്ട കുഴപ്പമില്ലെന്നാണ് പറഞ്ഞത്. പോരാത്തതിന് ഒടിവോ ചതവോ മുറിവോ ഒന്നും തന്നെ അയാള്‍ക്കുണ്ടായിട്ടില്ല.

ഇത് മാത്രമല്ല അയാള്‍ക്ക് പരാതിയില്ലെന്ന് പോലീസ് സ്‌റ്റേഷനില്‍ വച്ച് പറയുകയും ചെയ്തിരുന്നു. പൊലീസില്‍ അയാള്‍ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാര്‍ ആരും സഹായിച്ചിട്ടുമില്ല. എന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് അവര്‍ നിയമപരമായി കേസ് എടുത്തിട്ടുണ്ട്.

ഞാന്‍ അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായി എന്നൊക്കെ ഡയലോഗുകല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വരും. ഇതൊക്കെ ആളുകള്‍ വായിക്കണമെങ്കില്‍ പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ്.

പിന്നെ ഞാന്‍ ചൂടാകുന്നൊരു വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതെന്താണെന്ന് വച്ചാല്‍ ആശുപത്രിയില്‍ പോയി തിരികെ വന്നിട്ട് വണ്ടി പോലീസ് സ്റ്റേഷനില്‍ ഇടണം. ടയര്‍ പൊട്ടിയതിനാല്‍ ടയര്‍ മാറ്റി ഇടണം. ആ സമയത്ത് അവിടെ നില്‍ക്കുമ്പോള്‍ ആരോ വീണ്ടും വീഡിയോ എടുക്കുന്നു. ഇരുട്ടായതുകൊണ്ട് എനിക്ക് അത്ര ക്ലിയര്‍ ആയിട്ട് മനസ്സിലായില്ല. അപ്പോഴാണ് ഞാന്‍ ചൂടായത്.

baiju-santhosh

അത് ഏതെങ്കിലും ചാനലാണെന്ന് ഒന്നും എനിക്ക് മനസ്സിലായില്ല. വഴിയിലൂടെ പോകുന്ന ആരോ ആണെന്ന് കരുതിയിട്ടാണ് ഞാന്‍ ചൂടായത്. ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളല്ല താനെന്നും ബൈജു പറയുന്നു.

അതുപോലെ എന്റെ കൂടെ ഒരു സ്ത്രീയുണ്ടെന്നും അതല്ല ഒരു പെണ്‍കുട്ടി ആയിരുന്നൊന്നും തുടങ്ങി വേറെയും കഥകളുണ്ട്. അതും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. അത് വേറെ ആരുമല്ല എന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ്. എന്റെ മകളുടെ അതേ പ്രായം തന്നെയെ അവള്‍ക്കും ഉള്ളൂ. അതുകൂടാതെ .യുകെ യില്‍ നിന്നും വന്ന ഒരു സുഹൃത്ത് കൂടി എന്റെ ഒപ്പം ഉണ്ടായിരുന്നു.

എന്റെ ഭാഗത്ത് നിന്നും ഒരു അഹങ്കാരം പോലുള്ള സംസാരം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് പറയുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു... എന്നും പറഞ്ഞാണ് ബൈജു വീഡിയോ അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: baiju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X