പ്രതിഫലം 20 ലക്ഷമാണ്; അഞ്ച് ലക്ഷം കുറച്ച് മതിയെന്ന് പറഞ്ഞതാണ, നിര്‍മാതാവിന് മറുപടിയുമായി ബൈജു

കൊവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് സിനിമാ മേഖലയ്ക്കാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ പല സിനിമകളും തിയറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രശ്‌നങ്ങള്‍ മനസിലാക്കിയ താരങ്ങള്‍ തന്നെ തങ്ങളുടെ പ്രതിഫലം കുറക്കാന്‍ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള താരരാജാക്കന്മാരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് എത്തിയിരുന്നു.

എന്നാല്‍ നടന്‍ ബൈജു പ്രതിഫലം കുറക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് രംഗത്ത് വന്നിരിക്കുകയാണ്. മരട് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബൈജുവിനെ കുറിച്ചുള്ള വാര്‍ത്ത വന്നത്. ഒടുവില്‍ തന്റെ പ്രതിഫലം 20 ലക്ഷമാണെന്നും അതില്‍ അഞ്ച് കുറച്ച് മതിയെന്ന് നിര്‍മാതാവിനോട് പറഞ്ഞിരുന്നതായും വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ബൈജുവിന്റെ വാക്കുകളിലേക്ക്

മരട് എന്ന സിനിമയില്‍ ഞാന്‍ ജോയന്‍ ചെയ്തതിന്റെ അന്നാണ് നിര്‍മാതാവായ അബാം എബ്രാഹമിന്റെ മാനേജര്‍ ഒരു ബ്ലാങ്ക് എഗ്രിമെന്റുമായി വന്നത്. അതില്‍ ഫിഗറിലും അക്ഷരത്തിലും 20 ലക്ഷം രൂപ എന്ന് എഴുതി ഞാന്‍ ഒപ്പ് ഇട്ടു കൊടുത്തു. ഷൂട്ടിന് ഇടക്കൊന്നും അതിനെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് ഈ സംഭവം. അതേ സമയത്താണ് മിന്നല്‍ മുരളി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ സിനിമയിലും 20 ലക്ഷമാണ് എനിക്ക് പ്രതിഫലം തന്നത്.

ബൈജുവിന്റെ വാക്കുകളിലേക്ക്

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പ്രൊഡ്യൂസര്‍ അസോസിയേഷനിലുള്ള സോഫിയ പോളിനെ വിളിച്ച് ചോദിക്കാം. സത്യാവസ്ഥ അറിയാന്‍ കഴിയും. സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ട്രഷറര്‍ ബി രാഗേഷ് രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സിനിമയിലും ഞാന്‍ ഇരുപത് ലക്ഷം രൂപയാണ് വാങ്ങിയത്. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത് കാരണം എഗ്രിമെന്റ് ചെയ്ത തുകയില്‍ നിന്നും അഞ്ച് ലക്ഷം രൂപ കുറച്ച് തന്നാല്‍ മതിയെന്ന് ഞാന്‍ മരടിന്റെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു എന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നു.

ബൈജുവിന്റെ വാക്കുകളിലേക്ക്

ഇതേ നിര്‍മാതാവ് ചെയ്ത പട്ടാഭിരാമന്‍ എന്ന സിനിമയില്‍ പതിനഞ്ച് ലക്ഷമായിരുന്നു എന്റെ പ്രതിഫലം. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ ആ പ്രതിഫലം തന്നാല്‍ മതി ഇപ്പോളെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം എട്ടു ലക്ഷം നല്‍കമെന്നാണ് അറിയിച്ചത്. എട്ട് ലക്ഷം രൂപയുടെ കണക്ക് എനിക്ക് മനസിലാകുന്നില്ല. പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് പട്ടാഭിരാമനില്‍ എനിക്ക് തന്നിരിക്കുന്നത് 12 ലക്ഷം രൂപയാണെന്നാണ്. എന്നാല്‍ അത് വാസ്തവവിരുദ്ധമാണ്. എനിക്കന്ന് തന്നത് പതിനഞ്ച് ലക്ഷം രൂപയാണ്. അദ്ദേഹം അത് മനഃപൂര്‍വ്വം മറന്നതാണ്. മരട് സിനിമയ്ക്കായി ഞാന്‍ 8 ലക്ഷം രൂപയ്ക്കാണ്‌സൈന്‍ ചെയ്തത് എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

 ബൈജുവിന്റെ വാക്കുകളിലേക്ക്

അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് എനിക്ക് കാണണം. കാരണം ഞാന്‍ അങ്ങനൊരു എഗ്രിമെന്റില്‍ ഒപ്പിട്ടിട്ടില്ല. ഇനി ഇരുപത് ലക്ഷത്തിന്റെ എഗ്രിമെന്റില്‍ തുക മായ്ച്ച് എഴുതി ചേര്‍ത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടാല്‍ അറിയാന്‍ പറ്റും. എനിക്ക് ഒന്നേ പറയാനുള്ളു, ഞാന്‍ സൈന്‍ ചെയ്ത 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കില്‍ പുള്ളി പറയുന്നത് ഞാന്‍ അനുസരിക്കും. പുള്ളി പറയുന്ന സമയത്ത് ഞാന്‍ വന്ന് ഡബ്ബ് ചെയ്ത് കൊടുക്കുകയും ചെയ്യും. ഇതെന്റെ വാക്കാണ്.

ബൈജുവിന്റെ വാക്കുകളിലേക്ക്

അങ്ങനെ ഒരു എഗ്രിമെന്റ് കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ സൈന്‍ ചെയ്ത 20 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം കുറച്ചിട്ട് എനിക്ക് തരേണ്ട വരും. ഞാന്‍ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കുന്ന ആളാണ്. പരസ്പര വിശ്വാസമാണല്ലോ ഏറ്റവും വലുത്. അതുകൊണ്ട് തന്നെ എഗ്രിമെന്റിന്റെ കോപ്പി അന്ന് ഞാന്‍ വാങ്ങിയിട്ടില്ല. ഞാന്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ഭാരവാഹികളെ ആരെയം കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പ്രൊഡ്യൂസറെ സംരക്ഷിക്കാനാണല്ലോ പ്രൊഡ്യൂസര്‍ അസോസിയേഷന്‍.

Recommended Video

വെളിപ്പെടുത്തലുമായി നടൻ ബൈജു
 ബൈജുവിന്റെ വാക്കുകളിലേക്ക്

പക്ഷേ ഏത് കാര്യത്തിനായാലും ഒരു നീതി ഉണ്ടാകണം. അത് ആരുടെ ഭാഗത്താണെന്ന് പരിശോധിക്കണം. അസോസിയേഷന്റെ മുന്‍പാകെ ഈ പ്രൊഡ്യൂസര്‍ ഏല്‍പ്പിച്ച എഗ്രിമെന്റ് ഉണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തണം. നമ്മുടെ പ്രൊഡ്യൂസര്‍ ആളൊരു ബുദ്ധിമാന്‍ തന്നെ, ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയാല്‍ പടത്തിനൊരു പരസ്യം കിട്ടുമല്ലോ, അതൊക്കെ നല്ല കാര്യം തന്നെ, നടക്കട്ടെ. എല്ലാ ആശംസകളും നേരുന്നു.

Read more about: baiju ബൈജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X