ദിലീഷ് പോത്തന്റെയും വിനീതിന്റെയുമൊക്കെ സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട്, കാരണം പറഞ്ഞ് ബൈജു
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ബൈജു സന്തോഷ്. നായകനായും സഹനടനായുമൊക്കെ നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. ഹാസ്യറോളുകളിലൂടെയാണ് ബൈജു പ്രേക്ഷകരുടെ പ്രിയങ്കരനായത്. ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടന്‍ നടത്തിയത്. ലൂസിഫര്‍ പോലുളള സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ബെെജു അഭിനയിച്ചിരുന്നു. അതേസമയം ദീലിഷ് പോത്തന്‌റെയും വിനീത് ശ്രീനിവാസന്റെയുമൊക്കെ സിനിമ വേണ്ടെന്ന് വെച്ചതിന്‌റെ കാരണം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു വെളിപ്പെടുത്തിയിരുന്നു.

ഒരു സിനിമ താന്‍ തെരഞ്ഞെടുക്കുന്നത് തന്‌റെ കഥാപാത്രത്തിന്‌റെ പ്രാധാന്യം നോക്കിയാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ചെയ്യുകയുളളൂവെന്നും ബൈജു പറയുന്നു. ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. ശമ്പളത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഞാന്‍ അത് ചെയ്തില്ല. വിനീത് ശ്രീനിവാസന്‌റെ ഒരു സിനിമയും ഞാന്‍ വേണ്ടെന്ന് വെച്ചു. എന്റെ കഥാപാത്രം കേട്ടപ്പോള്‍ എനിക്ക് ചെയ്യാനും മാത്രം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ ആ കഥാപാത്രവും ഉപേക്ഷിച്ചത്.
നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
സിനിമകളുടെ കഥ ആദ്യം ഒന്ന് ചുരുക്കത്തില്‍ കേള്‍ക്കുന്ന പതിവുണ്ടെന്ന് ബൈജു പറയുന്നു. പിന്നീട് ഞാന്‍ ചെയ്യേണ്ട സീനുകള്‍ മാത്രം വായിച്ചുനോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലെ ഞാന്‍ സിനിമ ചെയ്യൂ, അങ്ങനെ ഞാന്‍ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. മുരളി ഗോപി എഴുതുന്ന സിനിമകളിലെ സാന്നിദ്ധ്യത്തെ കുറിച്ചും ബൈജു പറഞ്ഞു. നാല് സിനിമകളാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ ഞാന്‍ അഭിനയിച്ചിട്ടുളളത്. തിരക്കഥ എഴുതുമ്പോള്‍ അറിയാതെ നിങ്ങള്‍ക്കും ഇന്ദ്രജിത്തിനുമുളള വേഷം എഴുതിപോകുന്നതാണ് എന്ന് മുരളി ഗോപി തന്നോട് പറഞ്ഞ കാര്യവും ബൈജു വെളിപ്പെടുത്തി.


Click it and Unblock the Notifications











