twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പല ആപത്തുകളും വിളിച്ചു വരുത്തിയതായിരുന്നു!! തോക്കു ചൂണ്ടൽ വിവാദത്തെക്കുറിച്ച് നടൻ ബൈജു

    കേസിൽ പെട്ടതോടെ ട്രിവാൻട്രം ക്ലമ്പിലെ മെമ്പർ ഷിപ്പ് പോകുകയും ചെയ്തു

    |

    മുന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ബൈജു. കോമഡി, വില്ലൻ, നായക എന്നിങ്ങനെ എല്ലാ തരത്തിലുളള കഥാപാത്രങ്ങളും ബൈജുവിന്റെ കൈകളിലൂടെ കടന്നു കടന്നു പോയിട്ടുണ്ട്. സിദ്ദിഖ്, മുകേഷ് എന്നിവരുടെ കാലത്ത് ഇവരോടൊപ്പം ബൈജുവും തിളങ്ങി നിന്നിരുന്നു.

    മോഹൻലാൽ, മമ്മൂട്ടി, ടൊവിനോ, മ‍ഞ്ജു, പ്രിയ.. 2018 ൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ സംസാരിച്ചത് ഇവരെ കുറിച്ച്, കാണൂമോഹൻലാൽ, മമ്മൂട്ടി, ടൊവിനോ, മ‍ഞ്ജു, പ്രിയ.. 2018 ൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ സംസാരിച്ചത് ഇവരെ കുറിച്ച്, കാണൂ

    വളരെ ചെറു പ്രയാത്തിൽ തന്നെ സിനിമയിൽ കടന്നു വന്ന താരമാണ് ബൈജു. 1982 ൽ മണിയൻപ്പിളള അധവ മണിയൻപ്പിളള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലൂടേയ്ക്കുളള ചുവട് വയ്പ്പ് . പിന്നീട് ചെറുതും വലുതമായ ഒരുപാട് വേഷങ്ങളിൽ താരം തിളങ്ങി നിന്നിരുന്നു. 150 ൽ പരം ചിത്രങ്ങളിൽ നയക നടനായും വില്ലനായും കോമഡിതാരമായും ബൈജു വേഷമിട്ടിരുന്നു. വലിച്ചു വാരി സിനിമ ചെയ്യാൻ ബൈജു തയ്യാറായിരുന്നില്ല. എന്നാൽ തന്നിൽ എത്തിച്ചേരുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ താരം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറത്തും വിവാദങ്ങൾ താരത്തെ തേടിയെത്തിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം താരം വെളിപ്പെടുത്തുകയാണ. കേരളകൗമുദ്ദി ഫ്ലാഷിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

     വിവാഹ സമയത്ത് വിളിച്ചു!! കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു, ദീപികയുമായുളള ബന്ധത്തെ കുറിച്ച് എസ്ആർകെ‌ വിവാഹ സമയത്ത് വിളിച്ചു!! കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു, ദീപികയുമായുളള ബന്ധത്തെ കുറിച്ച് എസ്ആർകെ‌

    ആപത്തുകൾ ക്ഷണിച്ചു വരുത്തി

    ആപത്തുകൾ ക്ഷണിച്ചു വരുത്തി

    സിനിമയ്ക്ക് പുറത്തും ചില വിവാദങ്ങൾ ബൈജുവിനെ തേടിയെത്തിയിരുന്നു. അതിൽ പല ആപത്തുകളും താൻ സ്വയം വിളിച്ചു വരുത്തിയാണെന്നും ബൈജു പറഞ്ഞു. എന്നാൽ ഇപ്പോൾ അതിൽ നിന്ന് പാഠ ഉൾക്കൊണ്ട് മാന്യമായി ജീവിക്കുന്നുവെന്നു താരം പറഞ്ഞു. ട്രിവാൻഡ്രം ക്ലാബിൽ വച്ച് രണ്ട് സുഹൃത്തുക്കൾ തമ്മിലുളള പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനായി നിന്നു. അവസാനം കേസിൽ താൻ പ്രതിയാവുകയും ചെയ്തുവെന്നും താരം പറഞ്ഞു.

     കയ്യിലുണ്ടായ തോക്ക്

    കയ്യിലുണ്ടായ തോക്ക്

    അന്ന് നടന്ന സംഘടനത്തിൽ തന്റെ കയ്യിൽ നിന്ന് വീണ തോക്കായിരുന്നു പ്രശ്നങ്ങൾക്ക് കാരണമായത്. ഒടുവിൽ താൻ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി എന്നായി കേസ്. കോട്ടയത്തുളള ചില സുഹൃത്തുക്കളുടെ കയ്യിലുണ്ടായിരുന്ന തോക്ക് കണ്ടിട്ടാണ് തനും ഒരു തോക്ക് സംഘടിപ്പിച്ചത്. പിന്നീട് പല സ്വധീനം ചെലുത്തിയാണ് ലൈസൻസ് ഒക്കെ സംഘടിപ്പിച്ചത്. തോക്ക് കയ്യിൽ കിട്ടിയതോടു കൂടി അതിനോടുളള ഭ്രമം മാറി. വെറുതെ ഷോയ്ക്കായി കൊണ്ടു നടക്കാം അല്ലെങ്കിൽ സ്വയം വെടിവെച്ച് മരിക്കാം എന്നല്ലാതെ ഒരു ഉപയോഗവും ആ തേക്ക് കൊണ്ടില്ല.

    മെമ്പർഷിപ്പ്  പോയി

    മെമ്പർഷിപ്പ് പോയി

    കേസിൽ പെട്ടതോടെ ട്രിവാൻട്രം ക്ലമ്പിലെ മെമ്പർ ഷിപ്പ് പോകുകയും ചെയ്ത്. പിന്നീട് കേസും കൂട്ടവുമൊക്കെ കഴിഞ്ഞതിനു ശേഷം സിനിമക്കാരിലൂടെയാണ് അത് പുനഃസ്ഥാപിച്ചെടുത്തതെന്നും ബൈജു കൂട്ടിച്ചേർത്തു. സിനിമയിൽ വളരെ കുറച്ച് സൗഹൃദം മാത്രമാണുളളത്. സിനിമയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വിജയ രാഘവനാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കുമെന്നും ബൈജു പറഞ്ഞു.

    തിരുവന്തപുരം ലോബി

    തിരുവന്തപുരം ലോബി

    സിനിമ ആരംഭിച്ചപ്പോള്‍ മുതലേ തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് തിരുവന്തപുരം ലോബിയെക്കുറിച്ച്. അവരുടെ ഇടപെടലിലൂടെ പല താരങ്ങളുടെയും അവസരം ഇല്ലാതായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഒരുകാലത്ത് പ്രചരിച്ചിരുന്നു. തിലകനടക്കമുള്ള താരങ്ങള്‍ ഇത്തരത്തിലുള്ള ലോബിയെക്കുറിച്ച് പരസ്യമായി തുറന്നടിച്ചിരുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് തിരുവന്തപുരം കേന്ദ്രീകൃതമായുള്ള ചില നടന്‍മാരും നിര്‍മ്മാതാക്കളുമൊക്കെയാണെന്ന് തിലകന്‍ തുറന്നടിച്ചിരുന്നു. അന്ന് വന്‍വിവാദമായ സംഭവമായിരുന്നു ഇതെന്നും ബൈജു പറഞ്ഞു.

    English summary
    actor baiju says about gun contraversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X