»   »  ഒരു കാര്യത്തിലും ഞാന്‍ ആരെയും പഴിക്കുന്നില്ല,വിവാഹമോചനം തെറ്റായിരുന്നില്ല

ഒരു കാര്യത്തിലും ഞാന്‍ ആരെയും പഴിക്കുന്നില്ല,വിവാഹമോചനം തെറ്റായിരുന്നില്ല

By: Sanviya
Subscribe to Filmibeat Malayalam

വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് വീണ്ടും നടന്‍ ബാല രംഗത്ത്. അടുത്തിടെ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തി പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ബാല പ്രതികരിച്ചത്.

ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും തെറ്റായ തീരുമാനമായിരുന്നു വിവാഹമോചനം എന്ന് ബാല പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബാല പറഞ്ഞു. വിവാഹമോചനം തെറ്റായ തീരുമാനമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് ബാല പറഞ്ഞു.

എല്ലാവര്‍ക്കും ധാര്‍മികതയുണ്ട്

വ്യാജ വാര്‍ത്ത നല്‍കിയവരോട് ക്ഷമാപണം നടത്തണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷേ എല്ലാവര്‍ക്കും ധാര്‍മികതയുണ്ട്. അതു കുറച്ചെങ്കിലും പിന്‍തുടരാന്‍ ശ്രമിക്കണം. ബാല പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരിച്ചത്.

അഭ്യര്‍ത്ഥന

പ്രചാരം കിട്ടുവാനായി ഇത്തരത്തില്‍ വാര്‍ത്ത വളച്ചൊടിച്ച് പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥന മാത്രമെയുള്ളുവെന്ന് ബാല പറയുന്നു.

അമൃതയുമായി വേര്‍പിരിഞ്ഞത്

ഞാന്‍ അമൃതയുമായി വേര്‍പിരിഞ്ഞതിന് ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ വിവാഹമോചനം സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഞാന്‍ ആരാധകരോട് തുറന്ന് പറയുമെന്ന് ബാല പറഞ്ഞു.

ആരെയും പഴിക്കുന്നില്ല

എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കൊന്നും ഞാന്‍ മറ്റാരെയും പഴിക്കുന്നില്ല. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് മാത്രമെ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളുവെന്ന് ബാല പറയുന്നു.

English summary
Actor Bala about divorce and fake news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam