»   » ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാക്കി, പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ ബാല

ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാക്കി, പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ ബാല

Posted By: Sanviya
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം കന്യക വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം വളച്ചൊടിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടന്‍ ബാല. എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചതാണ് തന്റെ ബലഹീനത എന്ന് ഞാന്‍ പറഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

തൊണ്ണൂറ് ശതമാനം ആളുകളും നല്ലവരാണെന്നാണ് ഞാന്‍ പറഞ്ഞത്. വലിയൊരു സൗഹൃദമുള്ള ആളാണ് ഞാന്‍. അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും കന്യക പ്രസ്ഥീകരിച്ചതും അതിനെ മാനിക്കുന്ന വാക്കുകളാണ്. ബാല കന്യകയോട് പ്രതികരിച്ചു.

ബാല പറഞ്ഞത്

എനിക്ക് എന്റെ സുഹൃത്താക്കാന്‍ ഒരു ഡിമാന്റും വേണ്ട, പണക്കാരനായാലും പാവപ്പെട്ടവനായാലും നല്ല മനുഷ്യനായാല്‍ മതി.

നല്ലവരാണ്

തൊണ്ണൂറു ശതമാനം ആളുകളും നല്ലവരാണ് എന്നാണ്. എല്ലാവരെയും കണ്ണും അടച്ച് വിശ്വസിക്കും. അതാണ് എന്റെ ബലഹീനത എന്നാണ് ബാല അഭിമുഖത്തില്‍ പറഞ്ഞത്.

പറഞ്ഞതും പറയാത്തതും

ഞാന്‍ പറഞ്ഞതും പറയാത്തതുമായി വളച്ചൊടിച്ച് സെന്‍സേഷന്‍ ഉണ്ടാക്കിയവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ എന്നോട് ക്ഷമ പറയേണ്ട. ദൈവത്തോട് മാപ്പ് പറയണം. നിങ്ങളും നന്നായിരിക്കട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്-ബാല പറഞ്ഞു.

വേദനിപ്പിച്ചു

ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് ബാല പറഞ്ഞു.

English summary
Actor Bala about fake news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam