»   » സൗഹൃദങ്ങളെ കുറിച്ച് നടന്‍ ബാല പറയുന്നു

സൗഹൃദങ്ങളെ കുറിച്ച് നടന്‍ ബാല പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ബാലയുടെയും ഗായിക അമൃത സുരേഷിന്റെ വിവാഹമോചനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. മുമ്പ് ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് ശേഷമാണ് വാര്‍ത്തകള്‍ ശരി വച്ച് ബാല രംഗത്ത് എത്തുന്നത്. എന്നാല്‍ വിവാഹമോചനം ബാലയെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്‌.

എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നതാണ് എന്റെ ഏറ്റവും വലിയ ബലഹീനതയെന്ന് ബാല പറയുന്നു. വ്യക്തി ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ കുടുംബത്തില്‍ നിന്ന് എല്ലാവരും പിന്തുണക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്ന് ബാല പറഞ്ഞു.

മനസിന് സന്തോഷം

മനസിന് സന്തോഷവും ദുഃഖവും വരുമ്പോള്‍ ഭാഗവാന്റെ അടുത്തെത്താന്‍ ആഗ്രഹിക്കുന്നതായും ബാല പറഞ്ഞു.

ജിപ്‌സികളെ പോലെ

സിനിമാക്കാര്‍ ജിപ്‌സികളെ പോലെയാണെന്ന് ബാല പറയുന്നു. എവിടെ ഷൂട്ടിങ് ഉണ്ടോ അവിടെ ജീവിക്കും. കലാകാരന്മാര്‍ക്ക് ഭാഷ ഒരു അതിര്‍വരമ്പല്ലെന്നും ബാല പറഞ്ഞു.

മകള്‍ അമൃതയ്‌ക്കൊപ്പം

മകള്‍ അവന്തിക ഇപ്പോള്‍ അമൃതയ്‌ക്കൊപ്പമാണ്. നാലു വയസുണ്ട്.

തെറ്റായ തീരുമാനം

സംഭവിച്ചതെല്ലാം തന്റെ തെറ്റായ തീരുമാനംകൊണ്ടായിരുന്നുവെന്ന് അമൃത പറഞ്ഞു. എന്റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരണമാണെന്ന് വിവാഹമോചനത്തിന് ശേഷം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമൃത പറഞ്ഞിരുന്നു.

ബാലയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Actor Bala about his career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam